play-sharp-fill
നിങ്ങൾ പാക്കിസ്ഥാനിൽ വന്നവരല്ലേ …? രാത്രിയിൽ റോഡിലൂടെ നടന്ന മലയാളി വിദ്യാർത്ഥികൾക്ക് പൊലീസിന്റെ വക അസഭ്യവർഷവും ക്രൂരമർദ്ദനവും ; കസ്റ്റഡിയിൽ നിന്നും വിട്ടത് പിഴയായി അഞ്ഞൂറ് രൂപയും രാത്രിയിൽ പുറത്തിറങ്ങി നടക്കില്ലെന്നും എഴുതി നൽകിയതിന് ശേഷം

നിങ്ങൾ പാക്കിസ്ഥാനിൽ വന്നവരല്ലേ …? രാത്രിയിൽ റോഡിലൂടെ നടന്ന മലയാളി വിദ്യാർത്ഥികൾക്ക് പൊലീസിന്റെ വക അസഭ്യവർഷവും ക്രൂരമർദ്ദനവും ; കസ്റ്റഡിയിൽ നിന്നും വിട്ടത് പിഴയായി അഞ്ഞൂറ് രൂപയും രാത്രിയിൽ പുറത്തിറങ്ങി നടക്കില്ലെന്നും എഴുതി നൽകിയതിന് ശേഷം

സ്വന്തം ലേഖകൻ

ബെംഗളൂരു: അർധരാത്രിയിൽ റോഡിലിറങ്ങി നടന്ന മലയാളി വിദ്യാർത്ഥികൾക്ക് ബെംഗളൂരു പൊലീസിന്റെ വക ക്രൂരമർദ്ദനവും അസഭ്യ വർഷവും. കസ്റ്റഡിയിൽ നിന്നും വിട്ടത് പിഴയായി അഞ്ഞൂറ് രൂപയും ഇനി രാത്രിയിൽ പുറത്തിറങ്ങി നടക്കില്ലെന്നും എഴുതി വാങ്ങിയതിന് ശേഷം. ചായ കുടിക്കാനായി റോഡിലിറങ്ങി നടന്ന മൂന്നു മലയാളി വിദ്യാർത്ഥികൾക്കാണ് ബെംഗളൂരു പൊലീസിൽ നിന്നും മോശം അനുഭവം നേരിട്ടത്. ഇവരെ പാക്കിസ്ഥാൻകാരാക്കി ചിത്രീകരിച്ചായിരുന്നു ബെംഗളൂരു പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയി മർദ്ദിച്ചത്

ബുധനാഴ്ച രാത്രി ഒരു മണിയോടെ ഈസ്റ്റ് ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണു വിദ്യാർത്ഥികൾക്കു പൊലീസുകാരിൽ നിന്ന് ദുരനുഭവം നേരിട്ടത്. രാത്രിയിൽ പുറത്തിറങ്ങിയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തിയ പൊലീസുകാർ എന്തിനാണ് രാത്രി വൈകി റോഡിൽ ഇറങ്ങി നടക്കുന്നതെന്നാണ് ആദ്യം ചോദിച്ചത്. പിന്നീട് ഇവരോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. തിരിച്ചറിയൽ രേഖയിൽ മുസ്ലിമുകൾ ആണെന്ന് അറിഞ്ഞതോടെയാണ് പൊലീസുകാർ മോശമായി പെരുമാറാൻ തുടങ്ങിയതെന്നും വിദ്യാർത്ഥികൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരിച്ചറിയൽ രേഖ നോക്കിയ ശേഷം നിങ്ങൾ പാക്കിസ്ഥാനിൽ നിന്നാണോ എന്നായിരുന്നു പൊലീസിന്റെ ചോദ്യം. തുടർന്ന് വിദ്യാർത്ഥികളുടെ ഫോൺ പിടിച്ചുവാങ്ങാനും പൊലീസ് ശ്രമം നടത്തുകയും ചെയ്തു. തങ്ങളുടെ സ്വകാര്യ വസ്തുക്കൾ പരിശോധിക്കാൻ വാറന്റ്് ഉണ്ടോയെന്നു പൊലീസിനോട് ചോദിച്ചപ്പോൾ നിങ്ങൾ പാക്കിസ്ഥാൻകാരല്ലെയെന്നു വീണ്ടും പൊലീസ് ആക്രോശിച്ചതായി വിദ്യാർത്ഥ വെളിപ്പെടുത്തി.

തുടർന്ന് വിദ്യാർത്ഥികളിൽ ഒരാൾ മൊബൈലിൽ സംഭവം പകർത്താൻ നോക്കിയപ്പോൾ പൊലീസ് അയാളെ തടയുകയും തുടർന്ന് കൂടുതൽ പൊലീസുകാരെ വരുത്തി വിദ്യാർത്ഥികളെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു.

പൊലീസ് സ്റ്റേഷനിലെത്തിയ തങ്ങളെ പൊലീസുകാർ ലാത്തി ഉപയോഗിച്ച് മർദിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു. കൈയ്ക്കും കാലിനും വിദ്യാർത്ഥികൾക്കു സാരമായി പരുക്കേറ്റു. വെളുപ്പിനെ 3.30 ന് വിദ്യാർത്ഥികളിൽ ഒരാളുടെ രക്ഷിതാവ് വന്നതിനു ശേഷമാണ് ഇവരെ വിടാൻ പൊലീസ് തയാറായത്. ഇനി അർധരാത്രിയിൽ പുറത്തിറങ്ങി നടക്കില്ലെന്നു വിദ്യാർത്ഥികളിൽ നിന്ന് എഴുതിവാങ്ങി.

കൂടാതെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചെന്ന പേരിൽ 500 രൂപ പിഴയും ഈടാക്കി. അർധരാത്രി ഇറങ്ങി നടന്നാൽ പൊലീസിന് എന്ത് നടപടിയും എടുക്കാമെന്ന രേഖയിലാണ് ഒപ്പിടീച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇതിനു പിറമേ കന്നഡയിലെഴുതിയ ഒരു രേഖയിലും ഒപ്പിടാൻ ആവശ്യപ്പെട്ടതായും വിദ്യാർത്ഥികൾ പറഞ്ഞു. ഫ്‌ളാറ്റിൽ നിന്ന് ഒഴിപ്പിക്കുമെന്നും ഇന്റേൻഷിപ്പ് തടസ്സപ്പെടുത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡിസിപി അന്വേഷണത്തിന് ഉത്തരവിട്ടു.