play-sharp-fill
വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ട്, അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച ബം​ഗ്ലാദേശി കൊച്ചിയിൽ പിടിയിൽ

വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ട്, അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച ബം​ഗ്ലാദേശി കൊച്ചിയിൽ പിടിയിൽ

കൊച്ചി: വ്യാജ പാസ്പോർട്ടുണ്ടാക്കി അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വ്യാജ മേല്‍വിലാസത്തില്‍ പാസ്പോർട്ടുണ്ടാക്കി അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശിയാണ് പിടിയിലായത്.

സെയ്തു മുല്ല എന്ന ബംഗ്ലാദേശ് പൗരനാണ് നെടുമ്പാശ്ശേരിയില്‍ പിടിയിലായത്. എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇയാളെ പോലീസിന് കൈമാറി.


ഇയാളില്‍ നിന്നും നിരവധി ബംഗ്ലാദേശി രേഖകളും ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, മദ്രസ്സ രേഖകള്‍ തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂനെയിലെ ഒരു മേല്‍വിലാസത്തിലാണ് ഇയാള്‍ പാസ്പോർട്ട് ഉണ്ടാക്കിയിരിക്കുന്നത്. 2016 ലാണ് വ്യാജ വിലാസത്തില്‍ ഇന്ത്യൻ പാസ്പോർട്ട് എടുത്തതെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.

സംഭവത്തിൽ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും.