
മുവാറ്റുപുഴ: സോഷ്യൽ മീഡിയയിൽ വൈറലായ ആ കൈകൂപ്പുന്ന വാഴപ്പഴം ഇവിടെയാണ്. പായിപ്ര മനാറി ഹരിമന്ദിരത്തില്‍ മൃദുല ഹരികൃഷ്ണന്റെ സ്നേഹ ഓർഗാനിക് ഫാമിലെത്തിയാല്‍ നിങ്ങൾക്ക് കാണാം കൗതുകമുണർത്തുന്ന രൂപമുള്ള പ്രേയിംഗ് ഹാൻഡ് വാഴപ്പഴം.
കാഴ്ച്ചയിൽ മാത്രമല്ല രുചിയിലും കേമനാണ് ഈ ഫിലിപ്പീൻസ് സ്വദേശിയായ വാഴപ്പഴം. പ്രാർത്ഥിക്കുന്ന കൈകളോടുകൂടിയ രൂപമാണ് ഇവയുടെ പ്രധാന ആകർഷണം. അല്പം പരന്ന രൂപവും ഞാലിപ്പൂവനേക്കാള്‍ മികച്ച തേൻമധുരവുമാണ് ഈ പഴത്തിന്റെ പ്രത്യേകത. അതീവ മൃദുലവുമാണ്.
15 പഴങ്ങളാണ് ഒരു പടലയിലുള്ളത്. 55 കിലോയാണ് ഒരു കുലയുടെ തൂക്കം. ഒരു കുല എക്‌സിബിഷനില്‍ വിറ്റുപോയത് 3000 രൂപയ്ക്കാണ്. ഒരു വാഴക്കന്നിന് 750 രൂപയാണ് വില. ഉയരം കൂടിയ ‘ബിങ്കോള്‍’, അഞ്ച് മാസം കൊണ്ട് കുലയ്ക്കുന്ന ചെറുകായ സിവി റോസ്, ലേഡി ഫിംഗർ, യങ്ങാമ്ബി, പിസാങ് ബെർലിൻ തുടങ്ങി പേരില്‍ പോലും കൗതുകം ഒളിപ്പിച്ച ഒട്ടേറെയിനം വാഴകള്‍ ഫാമിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

55 ഇനം കപ്പയും വിവിധയിനം പൈനാപ്പിളും സ്നേഹ ഓർഗാനിക് ഫാമിലുണ്ട്.







