video
play-sharp-fill
പന്തിനു പിന്നാലെ പായുന്നവർക്കു വേണ്ടി ആവേശത്തോടെ കയ്യടിച്ചവർ വായിക്കുക; അർജന്റീനയ്ക്കു വേണ്ടി ജീവൻ വെടിഞ്ഞ ഡിനുവിന്റെ സഹോദരൻ പറയുന്നു

പന്തിനു പിന്നാലെ പായുന്നവർക്കു വേണ്ടി ആവേശത്തോടെ കയ്യടിച്ചവർ വായിക്കുക; അർജന്റീനയ്ക്കു വേണ്ടി ജീവൻ വെടിഞ്ഞ ഡിനുവിന്റെ സഹോദരൻ പറയുന്നു

സ്വന്തം ലേഖകൻ

കോട്ടയം: ലോകകപ്പിലെ അർജന്റീനയുടെ തോൽവി ഈ കൊച്ച് കേരളത്തിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. ലോകകപ്പിലെ രണ്ടാം തോൽവിയോടെ റഷ്യയിൽ നിന്നു മടക്കടിക്കറ്റ് എടുത്ത അർജന്റീനയും മെസിയും കേരളത്തിലെ ആരാധകരുടെ മനസിൽ സങ്കടച്ചിത്രമായി നിൽക്കുകയാണ്. ഇതിനിടെയാണ് അർജന്റീനയ്ക്കു വേണ്ടി ജീവൻ വെടിഞ്ഞ ഒരു മലയാളിയുടെ ഓർമ്മ മനസിൽ നിറയുന്നത്. അയർക്കുന്നം അമയന്നൂർ കൊറ്റത്തിൽ ചാണ്ടിയുടെ മകൻ ഡിനുവാണ് (30) കഴിഞ്ഞ ആഴ്ച നടന്ന അർജന്റീന ക്രൊയേഷ്യയോടു ഏറ്റുവാങ്ങിയ കനത്ത തോൽവിയിൽ മനം നൊന്ത് ജീവനൊടുക്കിയത്.
ഈ മരണത്തിന്റെ ആഘാതം നിലനിൽക്കുന്നതിനിടെയാണ് ശനിയാഴ്ച നടന്ന കളിയിൽ അർജന്റീന ഫ്രാൻസിനോടു തോറ്റത്. ഈ തോൽവിക്കു പിന്നാലെയാണ് പള്ളം ബ്ലോക്ക് പഞ്ചായത്തംഗവും ഡിനുവിന്റെ സഹോദരനുമായ ജോയിസ് കൊറ്റത്തിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. ഡിനുവിന്റെ ഓർമ്മയിൽ തേങ്ങി ജോയിസ് ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
സ്മ്മർദത്തെയും പരിഹാസത്തെയും താങ്ങാനാവാതെ പോകുന്ന യുവതലമുറയെപ്പറ്റിയുള്ള, ഒരു രാഷ്ട്രീയക്കാരന്റെ ആശങ്ക പങ്കുവച്ചാണ് ഇപ്പോൾ ജോയിസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ജോയിസ് കൊറ്റത്തിലിന്റെ
പോസ്റ്റ് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെസ്സി നിനക്ക് വേണ്ടി ജീവൻ കളഞ്ഞ ഒരു സഹോദരൻ ഉണ്ട് ഈ സമൂഹത്തിൽ ഞങ്ങൾക്ക്…നിങ്ങൾ ഇനിയും കളിക്കുക….
സ്‌പോർട്ട്‌സ്മാൻ സ്പിരിറ്റിൽ ജയവും തോല് വിയും ഇനിയും നമുക്കാസ്വദിക്കാം ….
പുതു തലമുറയോട്(സഹോദരങ്ങളോട്),
കണ്ട സിനിമാ നടന്മാരുടെയും ,ഫുട്‌ബോൾ ,ക്രിക്കറ്റ് കളിക്കാരുടെയും പുറകെ പോകാതെ രാഷ്ട്രീയത്തിൽ പ്രവർത്തിക്ക് ധൈര്യമുള്ള എന്റെ സഹോദരങ്ങൾ …ഒന്നുമല്ലങ്കിലും ആവശ്യത്തിന് കൂടെ നില്ക്കും നിങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനക്കാർ ..ഈ കാണിക്കുന്നതിന്റെ പൊഴിഞ്ഞ ആവേശവും, ആത്മാർത്ഥതയും തിരികെ കാണിച്ചാൽ മതി അവരോട്… (ഏതു പാർട്ടി ആണേലും)…
നിങ്ങളെ പോലീസ് പിടിച്ചാലും ചോദിക്കാൻ അവർ ഉണ്ടാവും..ജാമ്യം എങ്കിലും എടുത്ത് തരും…സമൂഹം അവരെ അഹങ്കാരികൾ എന്നു വിളിച്ചേക്കാം…മിടുക്കരാണേൽ
വെല്ലു വിളിച്ച് മുന്നേറാം സ്വയം നിങ്ങൾക്ക്…ഇനി അല്ലേൽ മുഖത്ത് നോക്കി തെറി വിളിക്കാം നിങ്ങൾക്കവരെ…
അല്ലാതെ മോഹൻലാലോ ,മമ്മൂട്ടിയോ,അല്ലുവോ ,മെസ്സിയോ,നെയ്മറോ വരില്ല നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ ജീവിതാവശ്യങ്ങളിൽ …

കലാലയ രാഷ്ട്രീയം തിരികെ കൊണ്ടു വരിക…

ആലോചിച്ചിട്ട് കമന്റിട്ടാൽ മതി കേട്ടോ…

നമ്മളൊരു സമാധാനപ്രിയനാണേ…