
കുവൈത്ത് സിറ്റി : കുവൈത്തിലെ 57 പ്രാർത്ഥനാ കേന്ദ്രങ്ങളിലും പള്ളികളിലും വെള്ളിയാഴ്ച പുലർച്ചെ 5:03 ന് ബലിപെരുന്നാള്‍ നമസ്കാരം നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.ഈദ് നമസ്കാരം നടക്കുന്ന പള്ളികള്‍ക്ക് പുറമേ രാജ്യത്തുടനീളമുള്ള പ്രാർത്ഥനാ ഹാളുകളിലും മൈതാനങ്ങളിലും ഈദ് ഗാഹുകളിലുമായി 57 ഇടങ്ങളില്‍ ഈദ് നമസ്കാരം നടക്കുമെന്ന് മസ്ജിദ് കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബദർ അല്‍-ഒതൈബി അറിയിച്ചു.
ബലിപെരുന്നാളിനോടനുബന്ധിച്ച് കുവൈത്തില്‍ ജൂണ്‍ 5, 6, 7, 8 തീയതികള്‍ ഔദ്യോഗിക അവധി ദിവസമായും ജൂണ്‍ 9 വിശ്രമ ദിനമായും ആണ് അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രവൃത്തി ദിവസം ജൂണ്‍ 10ന് ആരംഭിക്കുമെന്നും സിവില്‍ സർവീസ് ബ്യൂറോ അറിയിച്ചിരുന്നു.