
കുമരകം : ബോട്ടിൽ നടത്തിയ ഒരു വ്യത്യസ്ത ആദരിക്കൽ ചടങ്ങ് ശ്രദ്ധേയമായി. ബാല സാഹിത്യകാരൻ ദേവതീർത്ഥിനെ ഒഴുകുന്ന പുസ്തകശാല ആദരിച്ചു. “ഏബ്രഹാം ദുഖരിതൻ്റെ മരണം സ്വപ്നം സത്യം “എന്ന നോവൽ ആണ് ഏഴാം ക്ലാസ്സുകാരനായ ഈ കൊച്ചു മിടുക്കൻ എഴുതി വായനശാലക്ക് സമർപ്പിച്ചത്.
മരണത്തിനും ജീവിതത്തിനുമിടയിലെ സ്നേഹത്തിൻ്റ കഥയാണ് നോവലിൽ വരച്ചു കാട്ടുന്നത്. ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ ബോട്ട് ഡ്രൈവറായ ആലപ്പുഴ കാളാത്ത് മഞ്ജിമയിൽ
സുനിൽ കുമാറിൻ്റെയും മണ്ണഞ്ചേരി ഗവ ഹൈസ്കൂൾ അദ്ധ്യാപിക സീനയുടെയും മകനാണ് ഈ കൊച്ച് നോവലിസ്റ്റ്. ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ എസ് 51ാം നമ്പർ ബോട്ടിൽ

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് അസി: മറൈൻ സർവെയർ ദേവരാജ് പി കർത്ത ഉദ്ഘടനം ചെയ്തു. മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. എസ് സാബു , പി ആർ
സന്തോഷ്, ബോട്ട് മാസ്റ്റർ കെ.നസീർ, സ്രാങ്ക് ടി.സന്തോഷ്, ഡ്രൈവർ പി.ആർ സുനിൽ കുമാർ, ലാസ്കർമാരായ കെ.എ റിയാസ്, കെ .ആർ ജിനേഷ് എന്നിവർ പങ്കെടുത്തു.