video
play-sharp-fill

Friday, May 16, 2025
Homeflashബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രൻ നിര്യാതനായി

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രൻ നിര്യാതനായി

Spread the love

സ്വന്തം ലേഖിക

കൊടുങ്ങല്ലൂർ: കവിയും സിനിമാ താരവുമായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രൻ നിര്യാതനായി. റോഡിൽ അവശനിലയിൽ കണ്ടത്തിയ ജയചന്ദ്രൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ക്യാൻസർ ബാധിതനായിരുന്നു. ജയചന്ദ്രനെ സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരിച്ചത്.തെരുവിൽ ഭക്ഷണം ലഭിക്കാതെ അവശനിലയിൽ പറവൂരിൽ കടത്തിണ്ണയിലാണ് ജയചന്ദ്രൻ കിടന്നിരുന്നത്.അവിടെ നിന്ന് ജയചന്ദ്രനെ പോലീസും ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും ചേർന്നാണ് പുല്ലൂറ്റ് വെളിച്ചം അഗതി മന്ദിരത്തിലെത്തിച്ചത്.വർഷങ്ങൾക്ക് മുൻപ് വീട് വിട്ടുപോയ ജയചന്ദ്രനും ചുള്ളിക്കാടും തമ്മിൽ ഏറെ നാളുകളായിബന്ധമുണ്ടായിരുന്നില്ല.ഇദ്ദേഹത്തിന്റെ ദുരിത ജീവിതം വാർത്തയായതിനെ തുടർന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് അഗതിമന്ദിരത്തിൽ എത്തി ജയചന്ദ്രനെ കണ്ടിരുന്നു. സഹോദരനെ കാണാൻ എത്തിയ ചുള്ളിക്കാട് അദ്ദേഹത്തിന് സാമ്പത്തിക സഹായവും നൽകിയ ശേഷമാണ് മടങ്ങിയത്.അഗതി മന്ദിരത്തിൽ നിന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഇയാൾ അവിവാഹിതനാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments