
സ്വന്തം ലേഖകൻ
കൊച്ചി : കേരളത്തെ നടുക്കിയ ബാലഭാസ്‌കറിന്റെ മരണം നടന്ന അപകടസ്ഥലത്ത് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സരിത്തിനെ കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തലുമായി കലാഭവൻ സോബി.
സോബി നേരത്തെയും ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു രംഗത്തെത്തിയിരുന്നു. ഇപ്പോൾ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ സരിത്തിന്റെ ചിത്രങ്ങൾ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും സോബി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്നായിരുന്നു സോബിയുടെ ആരോപണം. ബാലഭാസ്‌കറിന്റെ മരണവുമായി സ്വർണക്കടത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് നേരതത്തെയും കലാഭവൻ സോബി രംഗത്ത് എത്തിയിരുന്നു.
എന്നാൽ ഇത് ക്രൈംബ്രാഞ്ച് തള്ളിക്കളയുകയായിരുന്നു. 2019 ജൂൺ അഞ്ചിനാണ് സോബി ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നത്.