ഒപ്പനയിൽ മണവാളനായി പഞ്ചായത് പ്രസിഡന്റ്;രോഗത്താലും വേദനയിലും ദുരിതമനുഭവിക്കുന്ന കുടുംബ ങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍ ഒപ്പം ചേര്‍ന്ന് ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ്‌.

Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

കാസർഗോഡ് :ബളാല്‍ പഞ്ചായത്ത് കൊന്നക്കാട് പൈതൃകം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പഞ്ചായത് പാലിയേറ്റിവ് രോഗി ബന്ധു കുടുംബ സംഗമത്തിലാണ് എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് പ്രസിഡന്റ് രാജു കട്ടക്കയം ഒപ്പനവേദിയില്‍ മണവാളന്റെ വേഷമണിഞ്ഞ് എത്തിയത്.

 

രോഗത്താലും വേദനയിലും ദുരിതമനുഭവിക്കുന്ന കുടുംബ ങ്ങള്‍ക്കൊപ്പംപാട്ടുപാടിയുള്ള ആഘോഷത്തില്‍ അകന്ന് നില്‍ക്കാതെ അവര്‍ക്ക് ഒപ്പം ചേര്‍ന്ന് നിന്ന പ്രസിഡണ്ടിന് സദസ് നിറഞ്ഞ കയ്യടിയാണ് നല്‍കിയത്. അവതാരകനും നാടൻ പാട്ടു കലാകാരനും കൂടിയായ സുരേഷ് അറുകരയാണ് 80 വയസ് കഴിഞ്ഞ രണ്ട് അമ്മമാര്‍ക്ക് ഒപ്പം നടക്കുന്ന ഒപ്പനയില്‍ ഒരു മണവാളൻ കൂടി വേണമെന്ന് മൈകിലൂടെ അഭ്യര്‍ഥിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അവതാരകന്റെ അഭ്യര്‍ഥന കേട്ടപാടെ ഒപ്പന വേദിയിലേക്ക് പ്രസിഡന്റ് കയറി ചെന്നു. വേദിയിലും സദസിലും ഉള്ളവര്‍ കരഘോഷത്തോടെ പഞ്ചായത് പ്രസിഡണ്ടിനെ സ്വീകരിച്ചു. തലയില്‍ തൂവാലകൊണ്ട് തട്ടമിട്ട് വേദനിക്കുന്നവര്‍ക്ക്‌ ഒപ്പം ആഘോഷദിവസമാക്കിയാണ് രാജു കട്ടക്കയം വേദി വിട്ടത്.

 

ബളാല്‍ പഞ്ചായത് 2023-24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പെടുത്തിയാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് എം രാധാമണി അധ്യക്ഷത വഹിച്ചു.

 

സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയില്‍, ടി അബ്‌ദുല്‍ ഖാദര്‍, മോൻസി ജോയ്, പഞ്ചായത് അംഗങ്ങളായ പി സി രഘുനാഥൻ നായര്‍, ദേവസ്യ തറപ്പേല്‍, കെ വിഷ്ണു, സന്ധ്യ ശിവൻ, പി പത്മാവധി, ജെസ്സി ചാക്കോ,ശ്രീജ രാമചന്ദ്രൻ, എം അജിത, ബിൻസി ജെയിൻ, ബ്ലോക് പഞ്ചായത് അംഗം സി രേഖ, മെഡികല്‍ ഓഫീസര്‍ രേഷ്മ കല്യാണ്‍, ഹെല്‍ത് ഇൻസ്‌പെക്ടര്‍മാരായ അനില്‍ കുമാര്‍, വി രഞ്ജിത്, ഷാജി, പാലിയേറ്റിവ് നഴ്‌സ് ബിന്ദു തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചായതിലെ ആശാ വര്‍കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്നേഹവിരുന്നും നടന്നു.