play-sharp-fill
ബാലയും അമൃത സുരേഷും വിവാഹമോചിതരായി

ബാലയും അമൃത സുരേഷും വിവാഹമോചിതരായി

 

സ്വന്തം ലേഖകൻ

കൊച്ചി: സിനിമാ നടൻ ബാലയും ചലച്ചിത്ര പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി. എറണാകുളം ജില്ലാ കുടുംബ കോടതിയിലാണ് ഇരുവരും നിയമ നടപടികൾ പൂർത്തിയാക്കിയത്. ഏഴു വയസ്സുള്ള ഏകമകൾ അവന്തികയെ അമ്മയായ അമൃതയ്‌ക്കൊപ്പം വിടാനും ഇരുവരും തമ്മിൽ ധാരണയായി.

 

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോ വേദിയിൽ മൊട്ടിട്ട പ്രണയമാണ് വിവാഹത്തിൽ കലാശിച്ചത്. ഇരുവരും വേർപിരിയുകയാണെന്നുള്ള വാർത്തകൾ ആരാധകർക്ക് ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ഇരുവരും് എറണാകുളം കുടുംബ കോടതിയിൽ എത്തി വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാല തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കൊപ്പവും അമൃത കുടുംബത്തിന് ഒപ്പവുമാണ് കോടതിയിൽ എത്തിച്ചേർന്നത്. രണ്ടായിരത്തി പത്തിലാണ് ബാലയും അമൃതയും വിവാഹിതയാകുന്നത്. 2012ൽ മകൾ അവന്തിക ജനിച്ച ശേഷം 2016 മുതൽ ഇരുവരും വേർപിരിഞ്ഞു താമസം ആരംഭിക്കുകയും വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെ ഇരുവരും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു.