play-sharp-fill
സംസ്ഥാനത്ത് ​ബക്രീദ് പൊതു അവധിയിൽ മാറ്റം; അവധി ബുധനാഴ്ച

സംസ്ഥാനത്ത് ​ബക്രീദ് പൊതു അവധിയിൽ മാറ്റം; അവധി ബുധനാഴ്ച


തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ചൊവ്വാഴ്ചയിൽ നിന്ന് ബുധനാഴ്ചയിലേക്ക് മാറ്റി സർക്കാർ ഉത്തരവ് ഇറക്കി. മുൻ അറിയിപ്പ് പ്രകാരം നാളെ ആയിരുന്നു ബക്രീദ് പ്രമാണിച്ചുള്ള അവധി.

ബക്രീദ് പ്രമാണിച്ച്‌ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എ,ബി,സി വിഭാഗങ്ങളിൽപ്പെടുന്ന മേഖലകളിൽ അവശ്യവസ്‌തുക്കൾ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി) കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, ജ്വല്ലറി എന്നിവയും തുറക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ട്.

രാത്രി എട്ട് മണിവരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. ട്രിപ്പിൾ ലോക്ക്‌ഡൗണുളള ഡി വിഭാഗം പ്രദേശങ്ങളിൽ ഇളവില്ല. ഇന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ ഉൾപ്പെടുന്ന പ്രദേശങ്ങളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ലോക്ഡൗണിൽ ഇളവ് നൽകിയ സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രം​ഗത്ത് വന്നിരുന്നു.

ഇത്തരം ഒരു സാഹചര്യത്തിൽ സർക്കാരിന്റെ ഈ തീരുമാനം അനുചിതവും, ദൗർഭാ​ഗ്യകരവുമാണെന്നാണ് ഐ.എം.എ അഭിപ്രായപ്പെട്ടത്.

ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ സംസ്ഥാനത്ത് ഒട്ടാകെ കടകളിലും ന​ഗരങ്ങളിലും എല്ലാം തിരക്ക് വർധിച്ചിരിക്കുകയാണ്. നിയന്ത്രങ്ങൾ പാലിക്കപ്പെടാതെയാണ് പലയിടങ്ങളിലും കച്ചവടം നടക്കുന്നത്.