
സ്വന്തം ലേഖകൻ
പത്തനംതിട്ട: ജനപ്രിയ ഫുട്‌ബോൾ താരങ്ങളോടുള്ള ആരാധനയോ, ദേഷ്യമോ കാരണം കടിച്ചു തിന്നാൻ മോഹമുണ്ടോ…? മല്ലപ്പള്ളിയിൽ വന്നാൽ മതി. ഡെലീഷ്യ ബേക്കറിയിൽ.
മെസി, നെയ്മർ, റൊണാൾഡോ എന്നിവരെ കേക്കിലാക്കി വച്ചിട്ടുണ്ട്. ജയിച്ചവരെന്നോ തോറ്റവരെന്നോ വേർതിരിവിവൊന്നുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
900 രൂപയാണ് വില. മെസി വാനിലയിലാണെങ്കിൽ, നെയ്മർ ബട്ടർ സ്കോച്ചിലും, റൊണാൾഡോ ചോക്ലേറ്റിലുമാണ്. മെസിക്ക് ഓർഡറായി.. ഫൈനലിൽ തീരുമാനമാകും. നെയ്മറും, റൊണാൾഡോയും കാത്തിരിക്കുന്നു.ലോകകപ്പില്‍ നിന്ന് പുറത്തായാലും ആരാധകര്‍ വാങ്ങുമെന്ന പ്രതീക്ഷയില്‍…