ചോർന്നൊലിക്കുന്ന വെയ്റ്റിങ് ഷെഡ്, കാത്തിരിക്കുന്നത് ബസോ, അതോ അപകടമോ!!! കോട്ടയം ബേക്കർ ജംഗ്ഷനിലെ വെയ്റ്റിങ്ങ് ഷെഡ് മേൽക്കൂര തകർന്ന് അപകടാവസ്ഥയിൽ; കണ്ടില്ലെന്ന് നടിച്ച് അധികൃതർ; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ന​ഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ വെയ്റ്റിങ് ഷെഡ് അപകടാവസ്ഥയിലായിട്ട് ആഴ്ചകളേറെ. മേൽക്കൂര തകർന്നതിനാൽ ബസ് കാത്തിരിക്കുന്നവർക്ക് മഴയും വെയിലും ഒരേപോലെ കൊണ്ട് വെയ്റ്റിങ്ങ് ഷെഡിൽ ബസ് കാത്തിരിക്കാം. ആഴ്ചകളായി ഇതാണ് അവസ്ഥ.

മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ , എറണാകുളം, പാലാ, വൈക്കം-കല്ലറ റൂട്ടിലേക്കോടുന്ന ബസുകൾ കാത്തിരിക്കുന്നവർ ദിനം പ്രതി വന്നുപോകുന്ന തിരക്കേറെയുള്ള ന​ഗരത്തിലെ പ്രധാനപ്പെട്ട ഒരു വെയ്റ്റിങ്ങ് ഷെഡാണ് ഇത്. ഇരിപ്പിടങ്ങൾ ഇല്ലാത്തതിനാൽ സമീപത്തെ വ്യാപാര സ്ഥാനത്തിന്റെ മതിലിലാണ് യാത്രക്കാർ ഇരിപ്പുറപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതിയായ സ്ഥല സൗകര്യം ഇല്ലാത്ത വെയ്റ്റിംഗ് ഷെഡിൽ മഴ ഉള്ളപ്പോൾ ബസ് കാത്തു നിൽക്കേണ്ടി വരുന്ന പ്രായമായവരുടേയും കുട്ടികളുമായി വരുന്ന മാതാപിതാക്കളുടേയും അവസ്ഥ ദയനീയമാണ്.

ചോർന്നൊലിക്കുന്ന വെയ്റ്റിങ്ങ് ഷെഡിൽ ഇരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. ഇളകി ഇരിക്കുന്ന ഓടുകൾ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായതിനാൽ യാത്രക്കാരുടെ ജീവന് ഭീഷണിയാണ്. പൊട്ടിയ ഓട് ബസ് കാത്തു നിൽക്കുന്നവരുടെ തലയിൽ വീണ് അപകടം ഉണ്ടാകാനും സാധ്യതയേറെ.
ഉണ്ട്.