play-sharp-fill
സ്വപ്‌നയ്ക്ക് ജാമ്യമില്ല…! സ്വപ്‌ന സുരേഷ് നൽകിയ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി തള്ളി ; വിദേശത്തും രാജ്യത്തുമായി ഉന്നതർ ഉൾപ്പട്ടെ കേസാണിതെന്നും കോടതി

സ്വപ്‌നയ്ക്ക് ജാമ്യമില്ല…! സ്വപ്‌ന സുരേഷ് നൽകിയ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി തള്ളി ; വിദേശത്തും രാജ്യത്തുമായി ഉന്നതർ ഉൾപ്പട്ടെ കേസാണിതെന്നും കോടതി

സ്വന്തം ലേഖകൻ

കൊച്ചി : എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത രാജ്യത്തെ നടുക്കിയ സ്വർണക്കള്ളക്കടത്ത് കേസിൽ സ്വപ്നസുരേഷ് നൽകിയ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വപ്ന സ്വാധീനമുള്ള വ്യക്തിയാണെന്നും ഒപ്പം കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

കേസ് ഡയറിയും എൻഫോഴ്‌സ്‌മെന്റ് കോടതിക്ക് കൈമാറിയിട്ടുണ്ട്. അതോടൊപ്പം ഇന്ത്യയിലും വിദേശത്തും ഗൂഢാലോചന നടന്നുവെന്ന് സ്വപ്ന കോടതിയ്ക്ക് മുൻപാകെ സമ്മതിച്ചു. സ്വർണക്കടത്തിൽ പങ്കുണ്ടെന്നും സ്വപ്ന മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സ്വപ്ന ശിവശങ്കറുമൊന്നിച്ച് മൂന്നുതവണ വിദേശയാത്ര നടത്തിയെന്ന എൻഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തലും കോടതിയെ അറിയിച്ചിട്ടുണ്ട്.

എന്നാൽ കേസ് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരില്ലെന്നും ലോക്കറിൽ സൂക്ഷിച്ച എല്ലാ സ്വർണത്തിനും പണത്തിനും ഉറവിടമുണ്ടെന്നുമാണ് സ്വപ്നയുടെ വാദം.

ഹവാല, ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി തനിക്ക് യാതൊരുബന്ധവും ഇല്ലെന്നാണ് സ്വപ്നസുരേഷ് കോടതിയിൽ സമർപ്പിച്ച ജാമ്യ ഹരജിയിൽ വാദിച്ചത്.

ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ എൻഫോഴ്‌സമന്റ് ഡയറക്ടറേറ്റിന് കഴിഞിട്ടില്ല. താൻ സ്വർണ്ണവും പണവും സമ്പാദിച്ചത് നിയമപരമായാണെന്നും അനധികൃതമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്നുമാണ് സ്വപ്ന സുരേഷ് വാദം ഉന്നയിച്ചിരിക്കുന്നത്.

എന്നാൽ വാദങ്ങൾ ഒക്കെയും തള്ളിക്കൊണ്ട് സ്വപ്നയ്ക്ക് ജാമ്യം നിഷേധിച്ചു കൊണ്ടാണ് ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ് നൽകുകയായിരുന്നു.