video
play-sharp-fill

ബീഹാറിൽ ഇഷ്ടിക ചൂളയിലുണ്ടായ സ്‌ഫോടനത്തിൽ 6 മരണം, നിരവധി പേർക്ക് പരുക്ക് രക്ഷാപ്രവർത്തനം തുടരുന്നു

ബീഹാറിൽ ഇഷ്ടിക ചൂളയിലുണ്ടായ സ്‌ഫോടനത്തിൽ 6 മരണം, നിരവധി പേർക്ക് പരുക്ക് രക്ഷാപ്രവർത്തനം തുടരുന്നു

Spread the love

സ്വന്തം ലേഖക

ബിഹാർ: റക്‌സൗളിൽ ഇഷ്ടിക ചൂളയിലുണ്ടായ സ്‌ഫോടനത്തിൽ ആറോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 20 ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

രാംഗർവയിലെ നരിർഗിർ ഗ്രാമത്തിനടുത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മോത്തിഹാരിയിൽ ഇഷ്ടിക ചൂള കത്തിക്കുന്നതിനിടെയാണ് ചിമ്മിനി പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവസ്ഥലത്തുണ്ടായിരുന്ന ഇരുപതോളം തൊഴിലാളികൾക്ക് പരുക്കേറ്റു. ഇരുപതോളം പേരെ കാണാതായിട്ടുണ്ട്. ആംബുലൻസുകളും അഗ്നിശമന സേനയുടെ വാഹനവും സ്ഥലത്ത് എത്തിയിട്ടുണ്ട്. തെരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവ തുടരുകയാണ്.