play-sharp-fill
നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂർ യാദവ് സുപ്രീംകോടതിയെ സമീപിച്ചു.

നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂർ യാദവ് സുപ്രീംകോടതിയെ സമീപിച്ചു.

സ്വന്തം ലേഖകൻ
വാരണാസി: വാരണാസിയിൽ നൽകിയ നാമനിർദ്ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെതിരെ മുൻ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവ് സുപ്രീംകോടതിയെ സമീപിച്ചു. അദ്ദേഹത്തിനുവേണ്ടി മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ കോടതിയിൽ ഹാജരാകും.പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമാജ് വാദി പാർട്ടി ടിക്കറ്റിൽ മൽസരിക്കാനാണ് തേജ് ബഹാദൂർ പത്രിക നൽകിയിരുന്നത്. പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തേജ് ബഹാദൂറിന്റെ പത്രിക തള്ളിയത്.അഴിമതി കേസിലാണോ സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടതെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻറെ ചോദ്യത്തിന് ആദ്യം അതേ എന്നായിരുന്നു തേജ് ബഹാദൂർ നൽകിയ മറുപടി. പിന്നീട് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി അത് തിരുത്തുകയും ചെയ്തു. ഇതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് തേജ് ബഹാദൂറിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.ആദ്യം സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയ തേജ് ബഹാദൂർ പിന്നീട് എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യ സ്ഥാനാർത്ഥിയായി പുതിയ പത്രിക നൽകുകയായിരുന്നു.