video
play-sharp-fill

സർക്കാർ അംഗീകൃത ഏജൻസിയിൽ നിന്നും വയോജനങ്ങൾക്ക് ലഭിച്ചത് ഗുണനിലവാരം കുറഞ്ഞ കട്ടിലുകൾ;തിരികെ എടുപ്പിച്ച് പഞ്ചായത്ത്

സർക്കാർ അംഗീകൃത ഏജൻസിയിൽ നിന്നും വയോജനങ്ങൾക്ക് ലഭിച്ചത് ഗുണനിലവാരം കുറഞ്ഞ കട്ടിലുകൾ;തിരികെ എടുപ്പിച്ച് പഞ്ചായത്ത്

Spread the love

സ്വന്തം ലേഖകൻ
എരുമേലി: വൃദ്ധർക്ക് പഞ്ചായത്തിൽ നിന്ന് കട്ടിലുകൾ നൽകുന്ന പദ്ധതിയിൽ 230 ഗുണഭോക്താക്കള്‍ക്ക് ലഭിച്ചത് ഗുണനിലവാരമില്ലാത്ത നിരവധി കട്ടിലുകൾ.മോശം കട്ടിലുകൾ കിട്ടിയ ആളുകൾ പ്രതിഷേധവുമായി എത്തിയതോടെ ഏജന്‍സി കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെട്ട പഞ്ചായത്ത്‌ അധികൃതർ കട്ടിലുകള്‍ ഏജന്‍സിയെ കൊണ്ട് തിരികെ എടുപ്പിച്ചു. എരുമേലിയിലാണ് സംഭവം.

ഇന്നലെ അവിശ്വാസ പ്രമേയത്തില്‍ ഇടതു ഭരണം ഒഴിയുമ്പോഴാണ് എരുമേലി പഞ്ചായത്തില്‍ നിന്ന് ഏജന്‍സിയെ കൊണ്ട് ഉദ്യോഗസ്ഥര്‍ കട്ടിലുകള്‍ തിരികെ എടുപ്പിച്ചത്. പരിശോധനയില്‍ ഗുണനിലവാരം ഇല്ലെന്ന് കണ്ട ഒരു ലോഡ് കട്ടിലുകൾ ഇന്നലെ ഏജന്‍സി തിരികെ കൊണ്ടുപോയി. പകരം ഗുണനിലവാരമുള്ള കട്ടിലുകള്‍ എത്തിച്ചു. ഇവ ഗുണമേന്മയുള്ളതാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് മോശം കട്ടിലുകള്‍ തിരികെ കൊണ്ടുപോകാന്‍ അനുവദിച്ചതെന്ന് സെക്രട്ടറി ടി ബെന്നി പറഞ്ഞു.

ഒരു കട്ടിലിന് 4250 രൂപ നിരക്കില്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കാര്‍ഡ്ക്കോയാണ് 230 കട്ടിലുകള്‍ നല്‍കിയത്. എന്നാല്‍ വിതരണം ചെയ്തു തുടങ്ങിയതോടെ പരാതികള്‍ വ്യാപകമാകുകയായിരുന്നു. കട്ടില്‍ കിട്ടിയ ഉടനെ തന്നെ പലരും തിരിച്ചു നല്‍കി. കിട്ടിയ കട്ടിലുമായി വീട്ടില്‍ ചെന്നവര്‍ ഗുണനിലവാരം ഇല്ലെന്നറിഞ്ഞ് തിരികെ കൊണ്ടുവന്ന് ഏല്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group