പുതുവർഷത്തിൽ ഒരു അപൂർവ റെക്കോർഡുമായി ഇന്ത്യാ:  ചൈനയെ പിന്തള്ളിയാണ്   ഈ നേട്ടം കൈവരിച്ചത്

പുതുവർഷത്തിൽ ഒരു അപൂർവ റെക്കോർഡുമായി ഇന്ത്യാ: ചൈനയെ പിന്തള്ളിയാണ്  ഈ നേട്ടം കൈവരിച്ചത്

 

സ്വന്തം ലേഖകൻ

യുഎൻ: പുതുവർഷത്തിൽ ഒരു അപൂർവ റെക്കോർഡുമായി ഇന്ത്യാ. 2020 ജനുവരി ഒന്നിന് ഏറ്റവും അധികം കുഞ്ഞുങ്ങൾ പിറന്ന റെക്കോർഡ് ഇന്ത്യയ്ക്ക്. പുതുവർഷത്തിൽ ലോകത്ത് ജനിച്ചത് നാല് ലക്ഷം കുഞ്ഞുങ്ങളാണെന്ന് യുഎൻ റിപ്പോർട്ട് . ഇതിൽ ഏറ്റവും കൂടുതൽ കുട്ടികൾ ജനിച്ചത് ഇന്ത്യയിലാണെന്ന് യുഎൻ ശിശു സംരക്ഷണ വകുപ്പ്. ഏകദേശം 67, 385 കുഞ്ഞുങ്ങളാണ് ഇന്ത്യയിൽ ജനിച്ചത്.

അയൽക്കാരായ ചൈനയാണ് രണ്ടാം സ്ഥാനത്ത്. 46,299 കുട്ടികളാണ് ജനിച്ചത്. നൈജീരിയയിൽ 26,039 കുഞ്ഞുങ്ങളും പാക്കിസ്ഥാനിൽ 16,787 കുട്ടികളും പിറന്നു.കൂടാതെ ഇന്തോനേഷ്യയിൽ 13,020, അമേരിക്കയിൽ 10,452, കോംഗോയിൽ 10,247, എത്യോപിയയിൽ 8,493 കുട്ടികളുമാണ് ജനിച്ചത്.
പ്രവചിച്ചതുപോലെ 2020 ലെ ആദ്യ കുട്ടി ജനിച്ചത് ഫിജിയിലാണ്. അവസാനത്തെ കുട്ടി അമേരിക്കയിലും ജനിച്ചു. എല്ലാ പുതുവർഷവും നവജാത ശിശുക്കളുടെ ദിനമായാണ് യൂനിസെഫ് ആഘോഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018-ൽ 2.5 ദശലക്ഷം കുട്ടികൾ ജനിച്ച മാസം തന്നെ മരണപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലായി നവജാത ശിശുക്കളുടെ മരണത്തിൽ കുറവ് ഉണ്ടായിട്ടുണ്ടെന്ന് യൂനിസെഫ് അറിയിച്ചു.അടുത്ത എട്ടു വർഷത്തിനുള്ളിൽ ജനസംഖ്യയിൽ ചൈനയെ മറി കടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. 2019 നും 2050 നുമിടയിൽ 27 കോടി പേരുടെ വർദ്ധനവാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്നത്.

നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ലോക ജനസംഖ്യയിൽ 320 കോടിയുടെ വർദ്ധനവാണ് യുഎൻ പ്രതീക്ഷിക്കുന്നത്. അടുത്ത മുപ്പത് വർഷം കൊണ്ട് ജനസംഖ്യയിൽ 200 കോടിയുടെ വർധനയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.ജനസംഖ്യ വർധനവിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള ഒൻപത് രാജ്യങ്ങളായിരിക്കുമെന്നും ജനസംഖ്യയുടെ ശരാശരി പ്രായം കൂടുകയാണെന്നും റിപ്പോർട്ടിലുണ്ട്.