
പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊന്നു ; ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ ആശുപത്രിയിൽ
സ്വന്തം ലേഖിക
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലം കോഹിനൂരിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു. ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മ അനീസയാണ് കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നതെന്ന് പോലീസ് പറയുന്നു. സംഭവ ശേഷം കൈയുടെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച അനീസയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
ഇന്ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനീസ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം കൈ ഞരമ്പ് മുറിച്ച് അബോധാവസ്ഥയിലായ അനീസയെ അയൽവാസികൾ കാണുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് അനീസയെ ആശുപത്രിയിൽ എത്തിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് അനീസയ്ക്ക് ചെറിയ തോതിൽ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Whatsapp Group 1 | Whatsapp Group 2 |Telegram Group
