video
play-sharp-fill

പൊൻകുന്നത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രശസ്ത സോപാന സംഗീതജ്ഞൻ ബേബി മാരാർ അന്തരിച്ചു

പൊൻകുന്നത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രശസ്ത സോപാന സംഗീതജ്ഞൻ ബേബി മാരാർ അന്തരിച്ചു

Spread the love

സ്വന്തംലേഖകൻ

കോട്ടയം : പൊൻകുന്നം അട്ടിക്കല്‍ ആര്‍ . ടി ഓഫീസിനു സമീപം കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രശസ്ത സോപാന സംഗീത വിദ്വാൻ ബേബി എം മാരാർ അന്തരിച്ചു. വൈക്കം ക്ഷേത്ര കലാപീഠം ട്യൂട്ടർ കൂടിയായ ബേബി മാരാർ ചിറക്കടവ് സ്വദേശിയാണ്. ഞായറാഴ്ച്ച രാവിലെ 7.00 മണിയോടെയായിരുന്നു അപകടം. എറണാകുളം സ്വദേശിയുടെ സ്വിഫ്റ്റു കാറുമായിട്ടാണ് മാരാരുടെ കാർ കൂട്ടി ഇടിച്ചത്. ഡ്രൈവിംഗിനിടെ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ബേബി എം മാരാരെയും എറണാകുളം സ്വദേശിയേയും ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടർന്ന് ഗുരുതര പരിക്കേറ്റ ബേബിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.