
അങ്കമാലി : കറുകുറ്റി ചീനിയിൽ 6 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്തിൽ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
കറുകുറ്റി പയ്യപ്പിള്ളി ആൻ്റണി, റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറയാണ് മരിച്ചത്.
കുട്ടിയെ അമ്മൂമ്മയുടെ കൂടെ ഉറക്കി കിടത്തിയിരിക്കുകയായിരുന്നു. അമ്മൂമ്മയാണ് കൊലപാതകം ചെയ്തത്.അമ്മൂമ്മക്ക് മാനസിക ബുദ്ധിമുട്ട് ഉള്ളതായാണ് നാട്ടുകാർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അങ്കമാലി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടിയുടെ അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



