play-sharp-fill
അയ്യപ്പധർമ്മത്തെ അടിച്ചമർത്തുന്നവർ കാലത്തിന്റെ ചുവരെഴുത്തു കാണുന്നില്ല: കുമ്മനം

അയ്യപ്പധർമ്മത്തെ അടിച്ചമർത്തുന്നവർ കാലത്തിന്റെ ചുവരെഴുത്തു കാണുന്നില്ല: കുമ്മനം

സ്വന്തം ലേഖകൻ

കോട്ടയം: അയ്യപ്പധർമ്മത്തെയും അയ്യപ്പഭക്തരെയും അടിച്ചമർത്തുവാനും പിച്ചിച്ചീന്തുവാനും ശ്രമിക്കുന്നവർ കാലത്തിന്റെ ചുവരെഴുത്തു കാണാൻ ശ്രമിക്കാത്തവരാണെന്ന് മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ പറഞ്ഞു.

അയ്യപ്പധർമ്മ പ്രചരണ രഥയാത്രയുടെ മൂന്നാം ദിവസം തിരുനക്കരയിൽ നടന്ന ഭക്തജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്ന ശബരിമലയിൽ വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും വിഷവിത്തുകൾ പാകിയത് ഭരണ വർഗ്ഗമാണെന്നും കുമ്മനം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാഗതസംഘം വർക്കിംഗ് പ്രസിഡന്റ് ശങ്കർ സ്വാമിയുടെ അദ്ധ്യക്ഷതയിൽ സൂര്യകാലടി ജയസൂര്യൻ ഭട്ടതിരിപ്പാട്, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, സുധീർ ചൈതന്യ, എൻ.കെ. നീലകണ്ഠൻ, അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് ബി.ഗോപകുമാർ, അയ്യപ്പസേവാസമാജം ജില്ലാ അദ്ധ്യക്ഷൻ എ. കേരളവർമ്മ, ജനറൽ കൺവീനർ രാജേഷ് നട്ടാശേരി, പി.സി.ഗിരീഷ് കുമാർ, സി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.