play-sharp-fill
അയ്യപ്പഭക്തർക്ക് ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ്ങിന് സഹായവുമായി അയ്യപ്പ സേവാ സംഘം; സംസ്ഥാനത്തെ മുഴുവൻ ക്യാമ്പുകളിലും ബുക്കിങ്ങിന് സൗകര്യം ഒരുക്കും; തീരുമാനം ദേശീയ അയ്യപ്പ സേവാ സംഘ യോ​ഗത്തിൽ; സംഘടനയുടെ പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു; പ്രസിഡൻ്റ് അഡ്വ. എം. രാജഗോപാലൻ നായർ, ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ, ട്രഷറർ കൊച്ചു കൃഷ്ണൻ

അയ്യപ്പഭക്തർക്ക് ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ്ങിന് സഹായവുമായി അയ്യപ്പ സേവാ സംഘം; സംസ്ഥാനത്തെ മുഴുവൻ ക്യാമ്പുകളിലും ബുക്കിങ്ങിന് സൗകര്യം ഒരുക്കും; തീരുമാനം ദേശീയ അയ്യപ്പ സേവാ സംഘ യോ​ഗത്തിൽ; സംഘടനയുടെ പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു; പ്രസിഡൻ്റ് അഡ്വ. എം. രാജഗോപാലൻ നായർ, ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ, ട്രഷറർ കൊച്ചു കൃഷ്ണൻ

കണ്ണൂർ: അടുത്ത് വരുന്ന ശബരിമല സീസണിൽ അയ്യപ്പഭക്തർക്ക് ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ്ങിന് വേണ്ട സഹായം നൽകുന്നതിനായി അഖില ഭാരത അയ്യപ്പ സേവാ സംഘം തീരുമാനിച്ചു.

സീസണിൽ സംസ്ഥാനത്ത് നടക്കുന്ന സംഘത്തിൻ്റെ മുഴുവൻ ക്യാമ്പുകളിലും ഇതിനുള്ള സൗകര്യം ഒരുക്കും. സംസ്ഥാനത്ത് തെരഞ്ഞെടുത്ത ഓഫീസുകൾക്ക് പുറമേയാണിത്. വെർച്യുൽ ക്യൂ ബുക്കിങ്ങ് എൺപതിനായിരവും സ്പോട്ട് ബുക്കിങ്ങ് ഇരുപതിനായിരവുമായി നിജപ്പെടുത്തണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

എരുമേലി, ചെങ്ങന്നൂർ, പന്തളം, കണ്ണൂർ, തുടങ്ങി സംസ്ഥാത്തെ സംഘത്തിന്റെ ക്യാമ്പുകളിൽ അന്നദാനവും, അയ്യപ്പന്മാർക്ക് വിരി വയ്ക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. അന്യ സംസ്ഥാന ഭക്തരെ സഹായിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന-ദേശീയ പാതകളിലെ, മുഴുവൻ ദിശാ ബോർഡുകളും വ്യത്തിയാക്കാനും , ദേവസ്വം അനുവദിക്കുമെങ്കിൽ ശബരിമലയിൽ പ്രതിദിനം 500 വോളണ്ടിയേഴ്സിനെ വിട്ടു നൽകാനും തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൻ്റെ ദേശീയ വാർഷിക പൊതുയോഗത്തിൻ്റെതാണ് തീരുമാനം. കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പൊതുയോഗത്തിൽ കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.

സംഘടനയുടെ പുതിയ ദേശീയ ഭാരവാഹികളായി അഡ്വ. എം. രാജഗോപാലൻ നായർ (പ്രസിഡൻ്റ്) , കൊയ്യം ജനാർദ്ദനൻ (ജനറൽ സെക്രട്ടറി) കൊച്ചു കൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

അയ്യപ്പഭക്തർക്ക് സുഗമമായ ദർശനം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ ദേവസ്വം ബോർഡും, സർക്കാരും കൈ കൊള്ളണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുൻ വർഷങ്ങളിലെ പോലെ അയ്യപ്പ സേവാ സംഘത്തിൻ്റെ എല്ലാ സേവന പ്രവർത്തനങ്ങളും, മണ്ഡല മകരവിളക്ക് കാലത്ത് സന്നിധാനത്തും, പമ്പയിലും നടത്തുന്നതാണ്.

സംഘടനയുടെ പുതിയ ദേശീയ പ്രസിഡൻ്റായി തെരഞ്ഞെടുത്ത എം.രാജഗോപാലൻ നായർ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മുൻ പ്രസിഡൻ്റും, ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് മുൻ ചെയർമാനുമാണ്. വൈസ് പ്രസിഡൻ്റുമാർ – ആർ.മുത്തുകുമാർ, ജയകുമാർ തിരുനക്കര ,വേണു പഞ്ചവടി, അഡ്വ. ഷിബുകുമാർ, ചന്ദ്രൻ നെന്മാറ

സെക്രട്ടറിമാർ- വി.വി. മുരളീധരൻ, ബാലഗണേഷ് സ്വാമി , തടത്താവിള രാധാക്യഷ്ണൻ, നാരായണ പ്രസാദ്. എക്സിക്യൂട്ടീവ് നോമിനികളായി സി. എം. സലിമോൻ, ടി.കെ. പ്രസാദ് എന്നിവരെയും തെരഞ്ഞെടുത്തു.51 അംഗ ഭരണസമിതിയും നിലവിൽ വന്നു. അഡ്വ.സുരേഷ് ബാബു തിരുവനന്തപുരം ഇലക്ഷൻ റിട്ടേണിങ് ഓഫീസറായിരുന്നു.