
കോട്ടയം: അയ്യപ്പ സ്വാമിയുടെ ഉടവാള് സൂക്ഷിച്ചിരിക്കുന്ന എരുമേലി പുത്തന്‍വീടിനു സമീപം അയ്യപ്പന് കാവില്‍ വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് ദേവപ്രശ്ന വിധിക്കു പിന്നാലെ ഇനി വാവര് ഇല്ല ‘വാപുരന്’ മാത്രം എന്നു പ്രചാരണം.
അയ്യപ്പ ചരിത്രത്തില്‍ വാവരെ തിരുകികയറ്റിയതാണെന്നും ഹൈന്ദവ നേതാക്കള്‍ പറയുന്നു.
അയ്യപ്പ ചരിതത്തില്‍ ആരോ കുത്തിത്തിരുകിയ സാങ്കല്പിക കഥാപാത്രം മാത്രമാണ് വാവര്. ഇനി അസത്യങ്ങള്ക്കെതിരെയുള്ള ധര്‍മ്മ യുദ്ധത്തിന് സമയമായെന്നും ഹൈന്ദവ നേതാക്കള്‍ പറയുന്നു.
അയ്യപ്പസ്വാമിയുടെ പരിചാരക ദേവന്മാരില് പ്രധാനിയായ വാപുരസ്വാമിക്ക് ക്ഷേത്ര നിര്‍മാണം നടത്തി ആരാധിക്കേണ്ടതാണെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞത്.
പുരാണകഥകളില്‍ അയ്യപ്പന്റെ സേവകനായ വാപുരനായി ക്ഷേത്രം എരുമേലിയില്‍ നിര്‍മിക്കുന്നതു ഭക്തജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു.
ഭൂമി ലഭിച്ച സ്ഥലത്ത് ദേവചൈതന്യം നിലനില്‍ക്കുന്നതായും ദേശാധിപനായ അയ്യപ്പന്റെ ഹിതമറിഞ്ഞ് നാടിന്റെ ഐശ്വര്യത്തിനായി ക്ഷേത്രം നിര്‍മിക്കണമെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞിരുന്നു.
ഒരു ഭാഗത്ത് വാപുര സ്വാമിക്കു ക്ഷേത്രം നിര്‍മിക്കാന്‍ തുടക്കമിടുമ്പോള്‍ ചിലര്‍ വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് നീക്കം നടത്തുന്നത്.
വാവരു പള്ളിയില്‍ അയ്യപ്പ വിശ്വാസികള്‍ കയറരുതെന്നും നേര്ച്ചയിടരുതെന്നും പറഞ്ഞിരുന്ന ചിലരാണ് പുതിയ പ്രചാരണങ്ങള്‍ക്കും തുടക്കമിട്ടത്. വരും ദിവസങ്ങളില്‍ ബി.ജെ.പി ഉള്‍പ്പടെ വിഷയം ഏറ്റെടുക്കാനുള്ള സാധ്യതയും ഏറെയാണ്.
അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം മതമൈത്രിയുടെ പ്രതീകമായാണ് എല്ലാവരും കാണുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്യപ്പന്റെ മറ്റേത് സഹായികളില്‍നിന്നും പ്രധാനമായ സ്ഥാനമാണ് വാവര്ക്കുള്ളത്. അറേബ്യക്കാരനായ വാവര് എന്നൊരു കടല്ക്കൊള്ളക്കാരന് കരുനാഗപ്പള്ളിക്ക് സമീപം എത്താന്പോകുന്നതായി വിവരം ലഭിച്ച അയ്യപ്പന് സൈന്യവുമായി അങ്ങോട്ടുതിരിച്ചു.
ഉപ്പു കച്ചവടവും കടല്ക്കൊള്ളയുമായിരുന്നു വാവരുടെ തൊഴില്‍. വാവരുടെ കപ്പലിന്റെ പായ്മരം അയ്യപ്പന് എയ്തുമുറിച്ചതോടെ വാവര് അങ്കത്തിന് ചാടിയിറങ്ങി.
അയ്യപ്പന് നേരിട്ട് വാവരോടു യുദ്ധംചെയ്തു. അയ്യപ്പനായിരുന്നു വിജയം. തന്റെ ശത്രുവിന്റെ അമാനുഷികശക്തി ദൈവികമാണെന്ന് തിരിച്ചറിഞ്ഞ വാവര് സന്ധിക്ക് അപേക്ഷിച്ചു.
അയ്യപ്പന് സമ്മതിക്കുകയും ചെയ്തു. അന്നു മുതല്‍ വാവര് അയ്യപ്പന്റെ ഏറ്റവും അടുത്ത സഹായിയായി മാറി. എരുമേലിയില്‍ പോയി താമസിക്കാനും അവിടെയൊരു കോട്ടനിര്മിച്ച് താവളം ശക്തമാക്കാനും അയ്യപ്പന് വാവരോട് നിര്‍ദ്ദേശിച്ചു.
ഇതനുസരിച്ച് വാവര് എരുമേലിയില്‍ കോട്ടയും ചെറിയൊരു പള്ളിയും നിര്‍മിച്ച് താവളമുറപ്പിച്ചു എന്നാണ് ഒരു ഐതീഹ്യം



