play-sharp-fill
അയ്യപ്പനെ തള്ളിപ്പറഞ്ഞ അച്ഛന്റെ മകൻ പീഡനക്കേസിൽ നിന്നും രക്ഷപെടാൻ അയ്യപ്പന്റെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്നു: സർക്കാരിനും സിപിഎമ്മിനും പിന്നാലെ കൊടിയേരി കുടുംബത്തിനും അയ്യപ്പ ഭക്തി വർധിക്കുന്നു; ഡിഎൻഎ പരിശോധനാ ഫലം പുറത്തു വരാനിരിക്കെ കെട്ടു നിറച്ച് മല ചവിട്ടി പതിനെട്ടാം പടിതൊട്ട് തൊഴുത് ബിനോയ് കൊടിയേരി

അയ്യപ്പനെ തള്ളിപ്പറഞ്ഞ അച്ഛന്റെ മകൻ പീഡനക്കേസിൽ നിന്നും രക്ഷപെടാൻ അയ്യപ്പന്റെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്നു: സർക്കാരിനും സിപിഎമ്മിനും പിന്നാലെ കൊടിയേരി കുടുംബത്തിനും അയ്യപ്പ ഭക്തി വർധിക്കുന്നു; ഡിഎൻഎ പരിശോധനാ ഫലം പുറത്തു വരാനിരിക്കെ കെട്ടു നിറച്ച് മല ചവിട്ടി പതിനെട്ടാം പടിതൊട്ട് തൊഴുത് ബിനോയ് കൊടിയേരി

സ്വന്തം ലേഖകൻ
പമ്പ: ഒരു വർഷം മുൻപ് ശബരിമല അയ്യപ്പനെ തള്ളിപ്പറഞ്ഞ് സർക്കാരിനു വേണ്ടി രംഗത്തിറങ്ങിയ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മൂത്ത പുത്രൻ ഒടുവിൽ അയ്യന്റെ കാലിൽ കെട്ടിപ്പിടിച്ച് കിടന്ന് കരുണയ്ക്കായി കരയുന്നു. ബീഹാർ സ്വദേശിയായ ബാർ നർത്തകിയുടെ  പീഡനപരാതിയിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തു വരാനിരിക്കെയാണ് ബിനോയ് കൊടിയേരി കോടതിയുടെ പടിവിട്ട് ശബരിമലയുടെ സത്യമായ പൊന്നുപതിനെട്ടാം പടികയറി അയ്യനെ കണ്ട് കണ്ണുനിറഞ്ഞ് കരഞ്ഞു തൊഴുന്നത്. വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ ഇന്ത്യയിലെ വ്യക്താക്കളായ സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും തലമുതിർന്ന നേതാവായ സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകനാണ് കറുപ്പും ഉടുത്ത്, മാലയുമിട്ട് വൃതവുമെടുത്ത്, ഇരുമുടിക്കെട്ടുമായി പമ്പയിൽ എത്തിയിപ്പോൾ മലകയറിയിരിക്കുന്നത്. സിപിഎമ്മിനെ ബാധിച്ച ജീർണ്ണതയുടെ ഏറ്റവും വലിയ ഉദാഹരങ്ങളിൽ ഒന്നായി ഇത് മാറിയിട്ടുണ്ട്.
ചിങ്ങമാസ പുലരിയിൽ പൂജകൾക്കായി ശബരിമല നടതുറന്നപ്പോഴാണ് അയ്യനെ കൺനിറയെ കണ്ട് തൊഴുത് സകലപാപങ്ങളും ഏറ്റുപറഞ്ഞ് പ്രായച്ഛിത്തം ചെയ്യാൻ ബിനോയ് കൊടിയേരി എത്തിയത്. ശനിയാഴ്ച വൈകുന്നേരത്തോടെ എട്ടു സുഹൃത്തുക്കൾക്കൊപ്പം കറുപ്പുടുത്ത്, ഇരുമുടിക്കെട്ടും നിറച്ച് മാലയിട്ടാണ് ബിനോയ് മലകയറിയെത്തിയത്. രണ്ടു മക്കളും ഇദ്ദേഹത്തിനൊപ്പം മലകറാനായി എത്തിയിരുന്നു. ഇരുമുടിക്കെട്ടുമായി പമ്പയിൽ എത്തിയ ശേഷം ഇവിടെ നിന്നും മലകയറി പതിനെട്ടാംപടിയിൽ എത്തി. തുടർന്ന് നടപ്പന്തൽ വഴി കയറിയെത്തുകയായിരുന്നു. തുടർന്ന് നട തുറന്ന ഉടൻ തന്നെ സന്നിധാനത്തെ ഫ്‌ളൈഓവറിലൂടെ നടന്ന് ശ്രീകോവിലിനു മുന്നിലെത്തി. തുടർന്ന് അയ്യപ്പനെ കണ്ട് കൺനിറയെ തൊഴുതു. തുടർന്ന് ഇവിടെ നിന്നും ഇറങ്ങി സന്നിധാനത്തെ റസ്റ്റ്ഹൗസിൽ വിശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ വൃശ്ചികമാസത്തിൽ ശബരിമല സീസണിൽ നടതുറക്കും മുൻപ് തന്നെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും സമരങ്ങളും ആരംഭിച്ചിരുന്നു. അന്ന് സ്ത്രീപ്രവേശനത്തെ ശക്തമായി അനുകൂലിച്ചിരുന്ന സിപിഎമ്മും കൊടിയേരി ബാലകൃഷ്ണനും ഇടത് സർക്കാരുമായിരുന്നു. ആ കാലത്ത് ബിനോയ് കൊടിയേരിയുടെ സഹോദരൻ ബിനീഷ് കൊടിയേരി അയ്യപ്പനെ അപമാനിക്കുന്നതിനായി പോസ്റ്റും ഇട്ടിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോഴാണ് ഇക്കുറി അയ്യപ്പനെ അപമാനിച്ച സിപിഎം പിടിച്ച പുലിവാലിന്റെ ബാക്കിയാണ് ബിനോയ് കൊടിയേരിയും അനുഭവിക്കുന്നതെന്ന് വ്യക്തമാകുന്നത്.
സംഘപരിവാറുകാരും ബിജെപി അനുഭാവികളും ശക്തമായി ഇത് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.