
കോട്ടയം: ഭാരതീയ ചികിത്സാ പാരമ്പര്യത്തിൻ്റെ കരുത്തായ ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ(എ.എം.എ.ഐ) ഡോക്ടർമാരുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹി പ്പിക്കുന്നതിനായി തുടങ്ങിയ സർഗോത്സവം ഇത്തവണ അക്ഷരനഗരിയായ കോട്ടയത്ത്, 2026 ഫെബ്രുവരി ഒന്നിന് രാവിലെ 8.30 മുതൽ കോട്ടയം സി.എം.എസ്. കോളേജിലെ ഡോ. സുധീർ രാജ് നഗറിലാണ് കലാമാമാങ്കം. സാഹിത്യരചനാ മത്സരങ്ങളും സ്‌റ്റേജ്‌മത്സരങ്ങളും നടത്തും.
14 ജില്ലകളിലെയും ജില്ലാതല മത്സര വിജയികളാണ് കോട്ടയത്തെ സംസ്ഥാന കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. 500-ഓളം ഡോക്ടർമാർ തങ്ങളുടെ കലാസാഹിത്യ കഴിവുകൾ മാറ്റുരയ്ക്കാനായി എത്തും. രാവിലെ 9-ന് പ്രശസ്ത നടനും ചലച്ചിത്ര നിർമ്മാതാവുമായ പ്രേം പ്രകാശ് ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.
പ്രോഗ്രാം കൺവീനർ ഡോ. സുഷ ജോൺ, പ്രോഗ്രാം ചെയർമാൻ ഡോ. സിബി കുര്യാക്കോസ് എന്നിവരടങ്ങിയ സ്വാഗത സംഘം കമ്മറ്റിയാണ് സർഗ്ഗോത്സവത്തിന് നേതൃത്വം നൽകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനായിരത്തിലധികം അംഗങ്ങളുള്ള എ.എം.എ.ഐ.-യ്ക്ക് നൂറിലധികം ഏരിയാകമ്മിറ്റികളും എല്ലാ ജില്ലകളിലും സജീവമായ ജില്ലാകമ്മിറ്റികളുമുണ്ട്. ആയുർവേദ ഡോക്ടർമാരുടെ അവകാശ സംരക്ഷണത്തിനായി നിരന്തര പോരാട്ടം നടത്തുന്ന സംഘടനയാണ്.
മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം ഉറപ്പാക്കാൻ വർഷം തോറും നൂറുകണക്കിന് ശാസ്ത്രസെമിനാറുകളും സി.എം.ഇ.-കളും സംഘടിപ്പിക്കുന്നുണ്ട്. ഡോക്ടർമാരുടെ പ്രൊഫഷണൽ മികവിനൊപ്പം സർഗാത്മക കഴിവുകളെയും കായികക്ഷമതെയും പ്രോത്സാഹിപ്പിക്കാനായി എല്ലാ വർഷവും കലാകായിക മേളകൾ നടത്തിവരുന്നു.
സ്വാഗതസംഘം ചെയർമാൻ ഡോ. സിബി കുര്യാക്കോസ്, കൺവീനർ ഡോ. സുഷ ജോൺ, സി.എ.എസ്.എസ്. സംസ്ഥാന കോർഡിനേറ്റർ ഡോ. സീനിയ അനുരാഗ്, സംസ്ഥാന എക്സസിക്യൂട്ടീവ് അംഗം ഡോ. രാജു തോമസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ. നിലീന പി., ഡോ. ബോബിന ഹുസൈൻ, ജില്ലാ ട്രഷറാർ ഡോ. അഖിൽ ടോം മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.



