പരസ്യം നൽകാം പക്ഷേ പറയുന്ന ഗുണമില്ലെങ്കിൽ പണി കിട്ടും; തെറ്റിദ്ധരിപ്പിക്കുന്നതോ ആക്ഷേപിക്കുന്നതോ വിധത്തിൽ പ്രസിദ്ധീകരിക്കുന്ന ഔഷധ പരസ്യങ്ങൾക്ക് കനത്ത ശിക്ഷ നൽകാൻ കേന്ദ്ര സർക്കാർ
സ്വന്തം ലേഖകൻ
ഡൽഹി: ആയൂർവേദ മരുന്നുകളുടെ പരസ്യം വിശ്വസിച്ചു മരുന്ന് വാങ്ങിക്കഴിച്ച് രോഗം മാറിയില്ലെങ്കിൽ കനത്ത ശിക്ഷ നൽകാൻ കേന്ദ്ര സർക്കാർ. ആയുർവേദ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ നിരവധി പരസ്യങ്ങളാണ് നൽകുന്നത്. ശ്വാസം മുട്ടൽ മാറാനും മുട്ടുവേദനമാറാനുമൊക്കെയുള്ള മരുന്നുകളാണ് ഇതിൽപ്രധാനപ്പെട്ടത്. പരസ്യം കണ്ട് മരുന്നു വാങ്ങിക്കഴിച്ചിട്ടും വാങ്ങുന്നവർക്ക് കാര്യമായ പ്രയോജനമൊന്നും ലഭിക്കാറില്ല.
പ്രതിവർഷം 20000 കോടിയുടെ ആയുർവേദ മരുന്ന് വിപണനമാണ് രാജ്യത്ത് നടക്കുന്നത്. 1000 കോടി പരസ്യമേഖലയിൽ ഇറക്കിക്കളിക്കുന്നതിനാലാണത്. കേരളത്തിലാവട്ടെ പ്രതിവർഷം 2,000 കോടി രൂപയുടെ മരുന്നുവിപണനം നടക്കുമ്പോൾ 300 കോടി രൂപയെങ്കിലും പരസ്യത്തിനു ചെലവഴ. എന്നാൽ ഇനി മുതൽ ആങ്ങനെ ഇല്ല. പരസ്യം വിശ്വാസിച്ചു അത് വാങ്ങിക്കഴിച്ചു രോഗം മാറിയില്ലെങ്കിൽ നിർമ്മാതാക്കൾക്ക് കിട്ടാൻ പോകുന്നത് വമ്പൻ പണിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതോ ആക്ഷേപിക്കുന്നതോ വിധത്തിലോ പ്രസിദ്ധീകരിക്കുന്ന ഔഷധ പരസ്യങ്ങൾക്ക് കനത്ത ശിക്ഷനൽകുന്ന നിയമം കേന്ദ്രം തയാറാക്കുകയാണ്. ഇത് കേരളത്തിലെ പ്രമുഖ കമ്പനികൾക്ക് അടക്കം പണി കിട്ടും. ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് നിയമത്തിൽ ഭേദഗതിവരുത്താനുള്ള കരട് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.
നിയമവിധേയമല്ലാത്ത പരസ്യം പ്രസിദ്ധീകരിച്ചാൽ രണ്ടുവർഷംവരെ തടവും പത്തുലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. നിലവിൽ ആറുമാസം തടവോ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടി ചേർന്നോ ആണ് ശിക്ഷ.തെറ്റ് ആവർത്തിച്ചാൽ വീഴ്ച ആവർത്തിച്ചാൽ പുതിയ നിയമപ്രകാരം അഞ്ചുവർഷം വരെ തടവും 50 ലക്ഷം രൂപവരെ പിഴയും ആണ് ശിക്ഷ.
തുടർച്ചയായി കുറ്റം ആവർത്തിച്ചാൽ ഒരു വർഷം വരെ തടവാണ് നിലവിലെ ശിക്ഷ. ഇതിൽ പിഴയെപ്പറ്റി സൂചിപ്പിച്ചു. പുതിയ നിയമത്തിൽ, പരസ്യങ്ങളുടെ നിർവചനത്തിലും മാറ്റംവരുത്തും. ഡിജിറ്റൽ മാധ്യമങ്ങളെയും ഉൾപ്പെടുത്തുന്നതാണ് പ്രധാന മാറ്റം. നോട്ടീസുകൾ, സർക്കുലറുകൾ, ലേബലുകൾ, റാപ്പറുകൾ, ഇൻവോയ്‌സ്, ബാനർ, പോസ്റ്റർ തുടങ്ങിയ സംവിധാനങ്ങളെയും പരസ്യത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തും. ആയുർവേദം, യുനാനി, സിദ്ധ തുടങ്ങിയ വിഭാഗങ്ങളെക്കൂടി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നു. നേരത്തെ 54 രോഗവിഭാഗങ്ങൾക്കായിരുന്നു നിയമം ബാധകമെങ്കിൽ ഇപ്പോഴത് 78 ഇനങ്ങളായി ഇയർത്തുമെന്നാണ് സൂചന.