സുപ്രീം കോടതി വിധിയ്ക്ക് ശേഷം അയോധ്യയിൽ ഇന്ന് ആദ്യ കാർത്തിക പൂർണ്ണിമ ഉത്സവം ; സുരക്ഷയ്ക്കായി 2000 സുരക്ഷാ ജീവനക്കാരെ അധികം വിന്യസിപ്പിച്ചു
സ്വന്തം ലേഖകൻ
അയോധ്യ: കനത്ത സുരക്ഷയ്ക്കിടെ അയോധ്യയിൽ ഇന്ന് കാർത്തിക പൂർണ്ണിമ ഉത്സവം. ഉത്സവത്തോടനുബന്ധിച്ച് സരയൂ നദിയിലെ സ്‌നാനത്തിന് ശേഷം അയോധ്യ നഗരിയിലെ ക്ഷേത്രങ്ങളിൽ ഭക്തർ ദർശനം നടത്തും.
പോയ വർഷം എട്ട് ലക്ഷം ഭക്തരാണ് കാർത്തിക പൂർണ്ണിമ ദിനത്തിൽ അയോധ്യയിലെത്തിയത് എന്നാണ് ജില്ല ഭരണകൂടത്തിന്റെ റിപ്പോർട്ട്. രാമജന്മഭൂമിയിൽ ക്ഷേത്രം പണിയാമെന്ന സുപ്രീംകോടതിയുടെ വിധിക്ക് ശേഷം നടക്കുന്ന ആദ്യ ഉത്സവമാണ് കാർത്തിക പൂർണ്ണിമ. അതിനാൽ തന്നെ ഇന്നലെ മുതലേ ഭക്തർ അയോധ്യയിലേക്ക് എത്തി തുടങ്ങിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയോധ്യ വിധിയ്ക്ക് ശേഷം നിലവിലെ സുരക്ഷയ്ക്ക് പുറമെ 2000 സുരക്ഷാ ജീവനക്കാരെ കൂടി കാർത്തിക പൂർണ്ണിമ ഉത്സവത്തോടനുബന്ധിച്ച് അധികം വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട് . അടുത്ത 15 വരെയാണ് അയോധ്യയിൽ നിരോധനാജ്ഞ. വലിയ ആഘോഷമായ കാർത്തിക പൂർണ്ണിമ ദിനമായ ഇന്ന് സുരക്ഷയ്ക്കായി കൂടുതൽ കേന്ദ്രസേനയെ ഇന്ന് വിന്യസിക്കും. വിധിയുടെ തലേന്ന് നടന്ന പഞ്ച കോശി പരിക്രമ ആഘോഷത്തിൽ പങ്കെടുക്കാനും വൻ ജനാവലി അയോധ്യയിൽ തമ്പടിച്ചിരുന്നു.