
സ്വന്തം ലേഖിക
ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ രാജ്യത്തെ നിരവധി കലാ-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖരാണ് പങ്കെടുക്കുന്നത്.
ക്ഷേത്രനിര്‍മാണത്തിന് ഒരു കോടിയിലധികം രൂപ സംഭാവന നല്‍കിയ കേരളത്തില്‍ നിന്നുള്ള വ്യക്തികള്‍ക്കെല്ലാം ക്ഷണം ലഭിച്ചിട്ടുണ്ടെന്ന്’ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്ബി പറഞ്ഞു. കേരളത്തില്‍ നിന്നും സംഘപരിവാര്‍ സംഘടനകളെ പ്രതിനിധീകരിച്ച് പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന ഏക നേതാവാണ് വിജി തമ്ബി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നടൻ മോഹൻലാല്‍, സംവിധായകൻ പ്രിയദര്‍ശൻ, ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വേല്‍പള്ളി നടേശൻ, എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്ബൂതിരിപ്പാട്, ശബരിമല തന്ത്രി കണ്ഠരു രാജീവരു ഉള്‍പ്പടെടെയുള്ളവര്‍ക്കാണ് കേരളത്തില്‍ നിന്നും ക്ഷണം ലഭിച്ചത്.
മാതാ അമൃതാനന്ദമയി, സ്വാമി ചിദാനന്ദപുരി, സ്വാമി ഉദിത് ചൈതന്യ, സ്വാമി അമൃതസ്വരൂപാനന്ദ പുരി, സ്വാമി വിവിക്താനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ എന്നിവരുള്‍പ്പെടെ വിവിധ മഠങ്ങളെ പ്രതിനിധീകരിച്ച് 26 ഓളം പേരെയും പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ജനുവരി 15നകം സംസ്ഥാനത്തെ 35-50 ലക്ഷം വീടുകളില്‍ ശ്രീരാമ ക്ഷേത്രത്തില്‍ പൂജിച്ച ‘അക്ഷതം’ വിതരണം ചെയ്യാനുള്ള ലക്ഷ്യത്തിലാണ് ആര്‍എസ്‌എസ്. ആര്‍എസ്‌എസ്, വിഎച്ച്‌പി, ഹിന്ദു ഐക്യവേദി, ബിജെപി, സേവാഭാരതി, ബിഎംഎസ് എന്നിവ ഉള്‍പ്പെടുന്ന സംഘപരിവാര്‍ സംഘടനകള്‍ പുതുവത്സരത്തോടനുബന്ധിച്ച് തന്നെ ഈ സംരംഭത്തിന് തുടക്കം കുറിച്ചിരുന്നു. ജനുവരി 27നും ഫെബ്രുവരി 22നും ഇടയില്‍ ഏകദേശം ഒരു ലക്ഷം തീര്‍ത്ഥാടകരെ അയോധ്യയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം
രാജ്യത്തെ എല്ലാ വീടുകളെയും രാമക്ഷേത്ര പ്രതിഷ്ഠാ സമര്‍പ്പണ ചടങ്ങുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഗ്രഹ സമ്ബര്‍ക്ക് അഭിയാൻ’ എന്ന കാമ്ബെയ്‌നിന്റെ ആശയം ഉടലെടുക്കുന്നത്. ഇതിനോടനുബന്ധിച്ച് അക്ഷതം വിതരണവും രാജ്യവ്യാപകമായി നടക്കുന്നുണ്ട്.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളിലൊന്നാണ് അക്ഷത വിതരണം. അയോധ്യ രാമക്ഷേത്രത്തില്‍ പൂജിച്ച അക്ഷതമാണ് ആര്‍എസ്‌എസ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പ്രമുഖര്‍ അക്ഷത വിതരണത്തില്‍ പങ്കാളികളായിരുന്നു. ഐഎസ്‌ആര്‍ഒ ചെയര്‍മാൻ എസ് സോമനാഥ്, നടൻ മോഹൻലാല്‍, എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവര്‍ അക്ഷതം സ്വീകരിച്ചിരുന്നു.