അയോധ്യ വിധി ; കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ നീട്ടി
കാസർഗോഡ്: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പതിനാലാം തീയതി രാത്രി 12 മണി വരെയാണ് ജില്ലയിൽ നിരോധനാജ്ഞ. ജില്ലയിലെ ഒൻപത് പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കേരളാ പോലീസ് ആക്ട് 78, 79 പ്രകാരം ജില്ലാ പോലീസ് മേധാവിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ചന്ദേര, ഹൊസ്ദുർഗ്, വിദ്യാനഗർ, മേൽപറമ്പ്്, ബേക്കൽ, നീലേശ്വരം എന്നീ ഒൻപത് പൊലീസ് സ്റ്റേഷൻ പരിധികളിലാണ് വീണ്ടും നിരോധനാജ്ഞ.ചില സംഘടനകൾ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധികളിൽ നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ചന്ദേര, ഹൊസ്ദുർഗ് എന്നീ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധികളിലായിരുന്നു നിരോധനാജ്ഞ. എന്നാൽ നവംബർ 11 തിങ്കളാഴ്ച രാത്രി 12 മണി വരെയായിരുന്നു ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു ഐ.എ.എസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഈ നിരോധനാജ്ഞ പിൻവലിച്ചിരുന്നു. എന്നാൽ സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ജില്ലയിൽ ിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group