അയ്മനം പി ജെ എം യൂ പി സ്കൂൾ വാർഷിക ആഘോഷവും, യാത്രയയപ്പ് സമ്മേളനവും 2025 മാർച്ച് 1 ന്: മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

Spread the love

അയ്മനം : അയ്മനം പി ജെ എം യൂ പി സ്കൂളിന്റെ 98- മത് വാർഷിക ആഘോഷവും,യാത്രയയപ്പ് സമ്മേളനവും 2025 മാർച്ച് 1 ന് സംസ്ഥാന സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

പി റ്റി എ പ്രസിഡന്റ് ഷിബു അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ദീർഘകാലം പ്രധാന അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച കെ എസ് അനിൽ കുമാർ, ഓഫിസ് അറ്റൻഡന്റ് ആർ ശ്രീകുമാർ എന്നിവർക്ക് സാമുചിതമായ യാത്രയയപ്പ് നൽകും.

ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ മുഖ്യപ്രഭാഷണവും , അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് എൻഡോവ്മെന്റ് വിതരണവും നിർവ്വഹിക്കും, സീനിയർ അസിസ്റ്റന്റ് തോമസ് മാത്യു സ്വാഗതവും, സൗമ്യ ഡി നായർ റിപ്പോർട്ടും അവതരിപ്പിക്കും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ കെ ഷാജിമോൻ, അയ്മനം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ദേവകി അന്തർജ്ജനം,വാർഡ് മെമ്പർ പ്രമോദ് തങ്കച്ചൻ, കോട്ടയം വെസ്റ്റ്‌ എ ഇ ഒ അനിത

ഗോപിനാഥ്,സ്കൂൾ മാനേജർ മത്തായി മാത്യു, കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അനീഷ് ലാൽ കെ വി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ കെ ആലിച്ചൻ, മുൻ ഹെഡ്മാസ്റ്റർ കെ കെ കരുണാകരൻ, മുൻ അദ്ധ്യാപകരായ ടി ഡി ജയകുമാർ, ജി ജഗദീശൻ, മുൻ പി

ടി എ പ്രസിഡന്റുമാരായ ടി ഡി പ്രസന്നൻ, പി ജി ഗിരീഷ്,ലക്ഷ്മണൻ എസ്,ഉണ്ണികൃഷ്ണൻ നായർ,രാജീവ്‌ എം ജി,എം പി ടി എ പ്രസിഡന്റ് പ്രീതി സേതുനാഥ്,അദ്ധ്യാപകപ്രധിനിധി ധന്യാ

പ്രസാദ്, പൂർവ്വ വിദ്യാർത്ഥി ജയലക്ഷ്മി പി ജെ, വിദ്യാർത്ഥി പ്രധിനിധി കുമാരി ഹന്നാ ക്രിസ്സ് എസ് തുടങ്ങിയവർ ആശംസകൾ അറിയിക്കും, തുടർന്ന് ഹെഡ്മാസ്റ്റർ കെ എസ് അനിൽകുമാർ,ഓഫീസ് ആറ്റണ്ടന്റ് ആർ ശ്രീകുമാർ എന്നിവർ മറുപടി പ്രസംഗം നടത്തും. അദ്ധ്യാപകനായ അർജ്ജുൻ സി മോഹൻ നന്ദി പറയും.