സ്വാതന്ത്രദിനം ആഘോഷിച്ച് യൂത്ത് കോൺഗ്രസ് അയ്മനം മണ്ഡലം കമ്മിറ്റി

Spread the love

അയ്മനം : സ്വാതന്ത്രദിനത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് അയ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്മനം ഹോളിക്രോസ് സ്കൂളിന് സമീപം ദേശീയ പതാക ഉയർത്തി.

യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ജയലക്ഷ്മി ജയമോൻ ദേശീയ പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരിപ്രകാശ് കെ അധ്യക്ഷത വഹിച്ചു.

മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ അദ്ധ്യക്ഷൻ ആന്റണി ഒളശ്ശ ആശംസകള്‍ അറിയിച്ചു. വാര്‍ഡ് മെമ്പര്‍, കോണ്‍ഗ്രസ്സ് , മഹിള കോണ്‍ഗ്രസ്സ് ,യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group