video
play-sharp-fill

ദേശീയ കുഷ്ഠരോഗ നിർമാർജ്ജന പക്ഷാചരണ സമാപനസമ്മേളനം അയ്മനത്ത് നടന്നു

ദേശീയ കുഷ്ഠരോഗ നിർമാർജ്ജന പക്ഷാചരണ സമാപനസമ്മേളനം അയ്മനത്ത് നടന്നു

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം : ദേശീയ കുഷ്ഠരോഗ നിർമാർജ്ജന പക്ഷാചരണ സമാപനസമ്മേളനം അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ അലിച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലി ജയചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി സുരേഷ്, ബേബി ചാണ്ടി,ഡെപ്യൂട്ടി ഡി.എം.ഓ ഡോ.വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി, മെഡിക്കൽ ഓഫീസർ മിനിജ ഡി.നായർ, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ സി.ജെ ജെയിംസ്, അഡിഷണൽ ലെപ്രോസി ഓഫീസർ സൂസൻ പോൾ, ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജീവ് പി.കെ, പി.എച്ച്.എൻ ഗീത കെസി, പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ എൻ. അനൂപ് കുമാർ കെസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഗവണ്മെന്റ് അന്ധ വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച ഗാനമേള നടന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group