ഇന്നലെയുണ്ടായ ഭൂമിക്കുലുക്കത്തെ തുടർന്ന് കോട്ടയം അയ്മനത്ത് വീടിന് മുൻപിൽ 50 അടിയോളം താഴ്ച്ചയുള്ള വൻ കുഴി രൂപപ്പെട്ടു; പരിഭ്രാന്തിയിൽ നാട്ടുകാർ

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

അയ്മനം: ഇന്നലെയുണ്ടായ ഭൂമിക്കുലുക്കത്തെ തുടർന്ന് കോട്ടയം അയ്മനത്ത് വീടിന് മുൻപിൽ വൻ കുഴി രൂപപ്പെട്ടു.

അയ്മനം പഞ്ചായത്തിൽ നാലാം വാർഡിൽ പുത്തൻതോടിത് സമീപം മുണ്ടം പ്ലാക്കൽ സുനിൻ്റെ വീടിനോട് ചേർന്നാണ് കുഴി രൂപപ്പെട്ടത്. പ്രാഥമിക പരിശോധനയിൽ 50 അടിയോളം ഗർത്തത്തിന് താഴ്ച്ച കാണുന്നു. ഇന്നലെ പാലാ മേഖലയിൽ ഉണ്ടായ ഭൂമിക്കുലുക്കത്തെ തുടർന്നാണ് ​ഗർത്തമുണ്ടായത് എന്ന് സംശയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് അ​ഗാധമായ ഗർത്തം രൂപം കൊണ്ട സ്ഥലത്ത് വാർഡ് മെമ്പർ വിജി രാജേഷ് മെമ്പർ എസ് രാധാകൃഷ്ണൻ, വില്ലേജ് ഓഫീസർ സെബാസ്റ്റ്യൻ വർഗ്ഗീസ് വില്ലേജ് അസിസ്റ്റൻ്റ് ജെയ്സൺ എന്നിവർ അടിയന്തര സുരക്ഷ ക്രമികരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

തുടർന്ന് ഇന്ന് രാവിലെ വില്ലേജ് ഓഫീസർ ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകി.