play-sharp-fill
അമേരിക്കയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകും : ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി

അമേരിക്കയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകും : ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി

 

സ്വന്തം ലേഖകൻ

ടെഹ്റാൻ: ഇറാന്റെ സൈനിക തലവനെ കൊലപ്പെടുത്തിയ അമേരിക്കയ്ക്കെതിരെ കടുത്ത പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി. ‘ഈ ക്രിമിനൽ നടപടിയുടെ പിന്നിലുള്ളവർക്ക് പ്രതികാര നടപടി കാത്തിരിക്കാം. ഞാൻ ഉറപ്പ് പറയുന്നു.’ ഖൊമേനി പറഞ്ഞു.

ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ ഖാസിം സുലൈമാനിയുംഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹന്ദിസും യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്തസാക്ഷിത്വം വരിച്ച ഇരുവരും അന്താരാഷ്ട്ര ചെറുത്ത് നിൽപ്പ് മുന്നേറ്റത്തിന്റെ പ്രതിച്ഛായയാണെന്നും അവരുടെ രക്തത്തിന് പ്രതികാരം ചെയ്യുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നും ഖൊമേനി പറഞ്ഞു. ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഖൊമേനിയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇരുവരുടേയും മരണത്തിൽ രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. ബാഗ്ദാദ് വിമാനത്താവളത്തിൽ നിന്ന് ഇന്ന് രാവിലെ രണ്ടു കാറുകളിലായി യാത്ര ചെയ്യുന്നതിനിടെയാണ് ഖാസിം സുലൈമാനിയും അബു മഹ്ദി മുഹന്ദിസും യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്.

അഞ്ച് ഇറാഖ് സൈനികരും മരിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസും പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട് .