play-sharp-fill
ചാക്കിൽക്കെട്ടിയ കൊലപാതകങ്ങളുടെ ചുരുളഴിച്ച് വീണ്ടും ജില്ലാ പൊലീസ്; രണ്ടിടത്തും സ്റ്റേഷൻ ഭരിച്ചത് ഒരേ എസ്.ഐ: ഏറ്റുമാനൂരിൽ നിന്ന് അയർക്കുന്നത്ത് എത്തിയപ്പോൾ പെൺകുട്ടികളുടെ കൊലപാതക്കേസ് നീളുന്നത് ഇങ്ങനെ

ചാക്കിൽക്കെട്ടിയ കൊലപാതകങ്ങളുടെ ചുരുളഴിച്ച് വീണ്ടും ജില്ലാ പൊലീസ്; രണ്ടിടത്തും സ്റ്റേഷൻ ഭരിച്ചത് ഒരേ എസ്.ഐ: ഏറ്റുമാനൂരിൽ നിന്ന് അയർക്കുന്നത്ത് എത്തിയപ്പോൾ പെൺകുട്ടികളുടെ കൊലപാതക്കേസ് നീളുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: അവിഹിത ബന്ധത്തെ തുടർന്നുണ്ടായ കൊലപാതകങ്ങളുടെ കണക്കുകൾ കോട്ടയം ജില്ലയ്ക്ക് പുത്തരിയല്ല. 2016 ൽ സമാന രീതിയിൽ ഇരുപതുകാരിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി റബർതോട്ടത്തിൽ തള്ളിയത് അതിരമ്പുഴയിലായിരുന്നെങ്കിൽ, മൂന്നു വർഷങ്ങൾക്കിപ്പുറം സമാന രീതിയിൽ കൊലപാതകം നടന്നത് അയർക്കുന്നത്താണ്. രണ്ടു സംഭവങ്ങളും നടക്കുമ്പോൾ സ്‌റ്റേഷൻ ഭരിച്ചിരുന്നത് ഒരു എസ്.ഐ ആണെന്നതും തിരച്ചും യാദൃശ്യചിക്ത. 2016 ഓഗസ്റ്റിൽ അതിരമ്പുഴ സ്വദേശിയായ പെൺകുട്ടിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി അതിരമ്പുഴ ഐക്കരക്കുന്നിലെ റബർ തോട്ടത്തിൽ തള്ളിയ സംഭവം ഏറ്റുമാനൂർ സ്‌റ്റേഷൻ പരിധിയിൽ ഉണ്ടായപ്പോൾ സ്‌റ്റേഷന്റെ ചുമതലയുള്ള എസ്.ഐ അനൂപ് ജോസായിരുന്നു. ഇതേ അനൂപ് ജോസ് തന്നെയാണ് ശനിയാഴ്ച അയർക്കുന്നത്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കാൻ പ്രതിയ്‌ക്കൊപ്പം എത്തിയത്.
2016 ഓഗസ്റ്റിലായിരുന്നു ഏറ്റുമാനൂരിനെയും പരിസരത്തെയും ഞെട്ടിച്ച അതിക്രൂരമായ കൊലപാതകം ഉണ്ടായത്. അമ്മഞ്ചേരിഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി മാമ്മൂട്ടിൽ യൂസഫ് ഖാദറാണ് (42) അയൽവാസിയായ ഇരുപത്കാരിയെ കൊലപ്പെടുത്തിയത്. ഭാര്യ വിദേശത്തായിരുന്ന യൂസഫ് ഖാദർ, അയൽവാസിയായ പെൺകുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛന് മദ്യം വാങ്ങി നൽകിയാണ് ഖാദർ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചെടുത്തത്. ഇരുവരും തമ്മിലുള്ള ബന്ധത്തിനിടയിൽ പെൺകുട്ടി ഗർഭിണിയായി. ഗർഭം അലസിപ്പിക്കാൻ ശ്രമിച്ച യൂസഫ് ഇതിനു പെൺകുട്ടി തയ്യാറാകാതെ വന്നതോടെ കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം വീട്ടിൽ വെച്ച് പെൺകുട്ടിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി, കാറിനുള്ളിലാക്കി പ്രദേശത്തെ തന്നെ റബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു. മൃതദേഹം തിരിച്ചറിയും മുൻപ് തന്നെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് എസ്.ഐ ആയിരുന്ന അനൂപ് ജോസിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു. കേസിൽ വിചാരണ മാസങ്ങൾക്ക് മുൻപ് തന്നെ ആരംഭിച്ചിരുന്നു.
ഇതേ സമാന രീതി തന്നെയാണ് ശനിയാഴ്ച അയർക്കുന്നത്തും പതിനഞ്ചുകാരി കൊല്ലപ്പെട്ടത്. അച്ഛന്് മദ്യം വാങ്ങി നൽകിയും, വീട്ടിൽ ഒന്നിച്ചിരുന്ന് മദ്യപിച്ചുമാണ് പ്രതി പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കിയത്. പെൺകുട്ടിയെ തന്റെ മുറിയിൽ വിളിച്ചു വരുത്തിയ ശേഷമാണ് പ്രതി പീഡനത്തിനു തയ്യാറെടുത്തത്. പെൺകുട്ടി പീഡനത്തിനു തയ്യാറാകാതെ വന്നതോടെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലനടത്തിയ ശേഷം മൃതദേഹം സ്വന്തം മുറിയിൽ കട്ടിലിന് അടിയിൽ ഒളിപ്പിച്ചു വച്ചത് മണിക്കൂറുകളോളമാണ്. സമാനമായ രീതിയിലാണ് അതിരമ്പുഴയിലും പെൺകുട്ടിയെ കൊലപ്പെടുത്തി പ്രതി വീടിനുള്ളിൽ സൂക്ഷിച്ചത്.