play-sharp-fill
അയ്മനത്ത് നോ മാസ്ക്ക്  നോ എൻട്രി ക്യാമ്പയിൻ

അയ്മനത്ത് നോ മാസ്ക്ക് നോ എൻട്രി ക്യാമ്പയിൻ

സ്വന്തം ലേഖകൻ

അയ്മനം : കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൻ അയ്മനം ഗ്രാമ പഞ്ചായത്തിൻ്റെയും, പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ‘നോ മാസ്ക് നോ എൻട്രി ക്യാമ്പയിൻ’ സംഘടിപ്പിക്കുന്നു.

പദ്ധതിയുടെ ഭാഗമായി മുഴുവൻ വാർഡിലും ആരോഗ്യ ജാഗ്രതാ സമിതികൾ സജീവമാക്കാനും, വാർഡ് തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടയ്ൻമെൻ്റ് സോണിൽ ജാഗ്രതാ സമിതി കൂടി മൈക്ക് അനൗൺസ്മെൻ്റ് ഹൈപ്പോ ക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കൽ പ്രവർത്തനങ്ങളും പിച്ച നാട് കോളനിയിലെ പൊതുകിണറുകളുടെ ക്ലോറിനേഷനും നടത്തി. വരും ദിവസങ്ങളിൽ മുഴുവൻ വാർഡുകളിലും ബോധവൽക്കരണത്തിൻ്റെ ഭാഗമായി മൈക്ക് അനൗൺസ്മെൻ്റ് നടത്തും.

കൂടാതെ, ബോധവൽക്കരണ നോട്ടീസ് എന്നിവയും വിതരണം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

പഞ്ചായത്തിൽ കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന് മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റും, മെഡിക്കൽ ഓഫീസറും അഭ്യർത്ഥിച്ചു.മാസ്ക്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും, റേഷൻ കടകൾ, പലചരക്ക് കടകൾ, ഓഫീസുകൾ, ബാങ്ക് തുടങ്ങിയ ഇടങ്ങളിൽ എത്തുന്നവർ നിർബന്ധമായും സാമൂഹിക അകലം പാലിക്കണം.

പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ പരിശോധന വരും ദിവസങ്ങളിൽ ശക്തമാക്കും. പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സബിത പ്രേംജി, വൈസ് പ്രസിഡൻ്റ് മനോജ് കരീമഠം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ദേവകി ടീച്ചർ, അസിസ്റ്റൻ്റ് സെക്രട്ടറി നിസ്സി ജോൺ, മെഡിക്കൽ ഓഫീസർ ഡോ.മിനിജ .ഡി. നായർ, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ കെ.സി, പബ്ലിക് ഹെൽത്ത് നേഴ്സ് ഗീത കെ.സി, ജനമൈത്രി സിവിൽ പോലീസ് ഓഫീസർ ബിപിൻ എന്നിവർ നേതൃത്വം നൽകി.