മഹാഗുരുവിനെക്കുറിച്ച് ഉണർത്തുപാട്ടെഴുതി ശ്രദ്ധേയനായി അയ്മനം വല്യാട് സ്വദേശി എസ് ശ്രീകാന്ത്

Spread the love

സ്വന്തം ലേഖകൻ

വല്യാട്: ലോകാരാധ്യനായ ശ്രീനാരായണ ഗുരുസ്വാമികൾ ആധുനിക ലോകത്തിനു മുന്നിൽ തെളിയിച്ച പ്രകാശം ലോകത്തെ നേർവഴി കാട്ടുമ്പോൾ, ഈശ്വരനായി കണ്ട് ലോകം ഗുരുവിനെ ആരാധിക്കുമ്പോൾ മഹാഗുരുവിനെക്കുറിച്ച് ഉണർത്തുപാട്ടെഴുതി ശ്രദ്ധേയനാവുകയാണ് അയ്മനം വല്യാട്കാരനും എഴുത്തുകാരനുമായ എസ് ശ്രീകാന്ത്.

ഏറെ നാളായുള്ള തൻ്റെ ആഗ്രഹം വല്യാട് ഗുരുദേവക്ഷേത്രസന്നിധിയിൽ വെച്ച് ക്ഷേത്രം പ്രസിഡൻ്റ് ശ്രീ ഷാജിമോൻ അവർകൾക്ക് നൽകി. പിതൃസ്ഥാനിയനും കമ്മറ്റിയംഗവുമായ സതീശൻ കിഴക്കേച്ചിറ, വനിതാ സംഘം പ്രസിഡൻ്റ് സോമിനി സതീശന് നൽകി പ്രകാശനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രം തന്ത്രി മദനപ്പൻ തന്ത്രികൾ, മേൽശാന്തി, ബിന്ദുനാഥ്, സെക്രട്ടറി ബൈജു, യൂണിയൻ കമ്മിറ്റിയംഗം ശശാങ്കൻ എന്നിവരും പങ്കെടുത്തു. എല്ലാ ഗുരുക്ഷേത്രങ്ങളിലും ഈ ഉണർത്തുപാട്ട് വരുംനാളുകളിൽ ഉയരുവാൻ വേണ്ടിയുള്ള ശ്രമങ്ങൾ  ഇതോടൊപ്പം നടന്നുകൊണ്ടിരിക്കുന്നു എന്നും കൂട്ടിച്ചേർത്തു.