video
play-sharp-fill

എക്‌സിക്യൂട്ടീവ് വേഷത്തിലെത്തി മഴക്കോട്ടും ധരിച്ച്‌ നഗരത്തിലെ തിരക്കുകൾക്കിടയിൽ സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കും ; ശേഷം തിരിഞ്ഞ് നിന്ന് തംപ്‌സ്അപ് നൽകും ;സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന ഫിസിയോ തെറാപ്പിസ്റ്റ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: നഗരത്തിൽ തിരക്കുകൾക്കിടയിൽ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു കടന്നുകളയുന്ന ഫിസിയോ തെറാപ്പിസ്റ്റ് ട്രെയിനി പൊലീസ് പിടിയിൽ. സ്ത്രീകളെ ശല്യം ചെയ്തിരുന്ന ഏനാമാക്കൽ കാര്യാട്ട് വീട്ടിൽ അവിനാശ് (24)നെയാണ് പൊലീസ് പിടികൂടിയത്.

അധ്യാപികയെ റോഡിൽ അപമാനിച്ച കേസിലാണ് അറസ്റ്റ്.രണ്ടാഴ്ച്ച മുൻപ് തൃശൂർ കോട്ടപ്പുറത്തു വെച്ചാണ് സംഭവം. കുട്ടികളോടൊപ്പം നടന്നു പോവുകയായിരുന്ന അധ്യാപികയെ ഇയാൾ ബൈക്കിലെത്തി അപമാനിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപികയുടെ പരാതിയിൽ നിരവധി സി.സി.ടി.വി ദൃശ്യങ്ങളക്കം പരിശോധിച്ചാണ് യുവാവിനെ പിടികൂടിയത്. ഇയാൾ സ്ഥിരം സ്ത്രീകളോട് മോശമായി പെരുമാറുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി.

എക്‌സിക്യൂട്ടീവ് വേഷധാരിയായും മഴക്കോട്ടു ധരിച്ചും തിരക്കുകൾക്കിടയിലൂടെ കറങ്ങുന്ന ഇയാൾ ഇതിനിടെയാണ് ശല്യംചെയ്യുന്നത്.സ്ത്രീകളെ ദേഹോപദ്രവം ഏൽപ്പിച്ച ശേഷം തിരിഞ്ഞുനിന്ന് ‘തംപ്‌സ്അപ്’ കൊടുക്കലാണ് ഹോബി.

വെസ്റ്റ് സി.ഐ: സലീഷിന്റെ നിർദേശപ്രകാരം എസ്.ഐ: കെ.സി. ബൈജു, സി.പി.ഒ: അബീഷ് ആന്റണി, ഹോംഗാർഡ് ബേബി എന്നിവരാണ് ഇയാളെ പിടികൂടിയത്.