ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു : ലിഫ്റ്റ് നിർമ്മിച്ചത് ജില്ലാ പഞ്ചായത്ത്
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ 40 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതിയ ലിഫ്റ്റ് സ്ഥാപിച്ച് ഔപചാരിക ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലിൽ മുഖ്യപ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ബേബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പെണ്ണമ്മ ജോസഫ്, മെമ്പർമാരായ ബെറ്റി റോയി, അനിത രാജു, ആയർവ്വേദ ആശുപത്രി സൂപ്രണ്ട് ഡോ. അജിത് രാമചന്ദ്രൻ, എച്ച്. എം. സി. അംഗങ്ങളായ ഹരിചന്ദ്രൻ എൻ. എസ്., മുണ്ടക്കയം സോമൻ, കെ. കെ. ഗോപാൽജി, രാമചന്ദ്രൻ ബി,, അജി. കെ. ജോസ്, അബ്ദുൾ സലാം പി. പി എന്നിവർ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്ന് നില കെട്ടിടമായ ആയുർവ്വേദ ആശുപത്രി ലിഫ്റ്റ് പ്രവർത്തനക്ഷമമായതോടുകൂടി പ്രായാധിക്യം ഉള്ളവർക്കും ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാം ഏറെ പ്രയോജനപ്രദമായി.
കഴിഞ്ഞ 4 വർഷത്തിനിടയിൽ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയത് കൂടാതെ അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിച്ച് 4 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ നടപ്പിലാക്കുകയുണ്ടായി. പേ-വാർഡ് നവീകരണം,
എക്സറേ ഡിജിറ്റലൈസേഷൻ, ലാബ് ആധുനികവത്ക്കരിക്കൽ, ചുറ്റുമതിൽ, ഓവർഹെഡ് ടാങ്ക്, സേഫ്റ്റി ടാങ്ക്, സോളാർ വാട്ടർ ഹീറ്റർ കൂടാതെ മരുന്നുകളും ആധുനിക ആശുപത്രി ഉപകരണങ്ങളും ലഭ്യമാക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തി.
50 ബെഡ്ഡുകളുള്ള ശരാശരി പ്രതിദിനം 500 ഓളം രോഗികൾ ചികിത്സയ്ക്കായി എത്തുന്ന ആശുപത്രിയിൽ ഇപ്പോൾ 10 സ്പെഷിലിസ്റ്റ് ഡോക്ടർമാരും 50 ഓളം മറ്റ് ജീവനക്കാരും സേവനമനുഷ്ഠിക്കുന്ന ഈ ആശുപത്രി ഇപ്പോൾ സംസ്ഥാനത്തെ മികച്ച ജില്ലാ ആയുർവ്വേദ ആശുപത്രിയാണ്.