
സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ഹോൺ മുഴക്കി ; സ്വകാര്യ ബസിന് മുന്നിൽ വടിവാൾ വീശി ഓട്ടോ ഡ്രൈവർ ; അന്വേഷണം ആരംഭിച്ച് പോലീസ്
മലപ്പുറം : കൊണ്ടോട്ടിയിൽ സ്വകാര്യബസിന് മുന്നിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓട്ടോ ഡ്രൈവർ. സൈഡ് നൽകാത്തതിനെ തുടർന്ന് ബസ് ഹോൺ മുഴക്കിയതോടെയാണ് ഇയാൾ വടിവാൾ വീശിയത്.
കൊണ്ടോട്ടി കോട്ടപ്പുറത്ത് ഇന്നലെ വൈകിട്ട് 4 മണിക്കാണ് സംഭവമുണ്ടായത്. പിന്നിൽ വന്ന ബസിന് സൈഡ് കൊടുക്കാതെയായിരുന്നു ഓട്ടോറിക്ഷ ഓടിച്ചിരുന്നത്.
ബസിൻ്റെ ഹോൺ മുഴക്കിയപ്പോഴാണ് ഡ്രൈവറെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0