ഓട്ടോഡ്രൈവർ തട്ടിക്കൊണ്ടുപോയി എന്ന കോളജ് വിദ്യാർത്ഥിനിയുടെ പരാതി കളവെന്ന് പൊലീസ് കണ്ടെത്തി.

Spread the love

സ്വന്തം ലേഖകൻ

ഇൻഡോർ: ഓട്ടോഡ്രൈവർ തട്ടിക്കൊണ്ടുപോയി എന്ന കോളജ് വിദ്യാർത്ഥിനിയുടെ പരാതി കളവെന്ന് പൊലീസ് കണ്ടെത്തി. കോളജിലെ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിനി വീട്ടുകാരുടെ വഴക്ക് ഭയന്ന് മെനഞ്ഞെടുത്ത കഥയാണ് തട്ടിക്കൊണ്ടുപോകലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുകയായിരുന്നു.

മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. കോളജ് പരീക്ഷാഫലം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കു ശേഷമാണ് തട്ടിക്കൊണ്ടുപോകൽ പരാതി പൊലീസിന് ലഭിക്കുന്നത്. അജ്ഞാത നമ്പറിൽ നിന്നും മകൾ തന്നെ വിളിച്ചെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ അച്ഛനാണ് പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളജ് അധ്യാപകരിൽ ഒരാൾ ക്ഷേത്രത്തിന് സമീപം വരെ ലിഫ്റ്റ് നൽകി. അവിടെ നിന്നും ഓട്ടോയിൽ കയറിയപ്പോൾ ഓട്ടോഡ്രൈവർ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയെന്നും വായിൽ തുണി തിരുകി ബോധരഹിതയാക്കിയെന്നും പെൺകുട്ടി പറഞ്ഞുവെന്നാണ് വീട്ടുകാർ പരാതിയിൽ വ്യക്തമാക്കിയത്.

കേസെടുത്ത പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും പെൺകുട്ടി പറഞ്ഞ ഓട്ടോ കണ്ടെത്താനായില്ല. പെൺകുട്ടിയുടെ ബാഗിൽ നിന്നും ഇൻഡോറിൽ നിന്നും ഉജ്ജയിനിലേക്കുള്ള ബസ് ടിക്കറ്റും, അവിടെ ഹോട്ടലിൽ ഭക്ഷണം കഴിച്ചതിന്റെ ബില്ലും പൊലീസിന് കിട്ടി.

തുടർന്ന് പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ്
തട്ടിക്കൊണ്ടുപോകൽ നാടകത്തിന്റെ ചുരുളഴിഞ്ഞത്.