
പാലക്കാട്:റോബിൻസൺ റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ.നെടുമങ്ങാട് സ്വദേശി വിജയ് എന്ന മൂങ്ങ (40) പൊന്നാനി സ്വദേശി പ്രശാന്ത് എന്ന കീടം പ്രശാന്ത് (38),കൊട്ടാരക്കര കൊല്ലം സ്വദേശി ശ്രീനു (44) എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് കണ്ണൂർ കേളകം പോലീസിൻ്റെ സഹായത്തോടെ പിടികൂടിയത്.
അറസ്റ്റിലായ പ്രതികൾക്ക് വാഹന മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളാണ്. മോഷണം നടത്തിയ നാല് ചക്രമുള്ള ഓട്ടോറിക്ഷയും പോലീസ് റിക്കവറി നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും മോഷണങ്ങൾ നടത്തിയിട്ടുണ്ട്.
പാലക്കാട് ഡിവൈഎസ്പി സി.എൽ ഷാജുവിൻ്റെ നിർദ്ദേശ പ്രകാരം എസ്ഐ. സുനിൽ എം, ഹേമലത വി,ശരത് പി നായർ, എ.എസ് .ഐ ശശി,രാജീദ്. ആർ, പ്രസാദ് ,ഷാല കെ.എസ് ജയറാം എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ പിടി കൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


