Spread the love

കോട്ടയം: ഓട്ടോ സ്നേഹ കൂട്ടായ്മയുടെ (എ.എസ്.കെ) വാർഷികാഘോഷവും കുടുംബസംഗമവും കോട്ടയം ഗവൺമെന്റ് റസ്റ്റ് ഹൗസ് ന്യൂ ഹാളിൽ സംഘടിപ്പിച്ചു.

video
play-sharp-fill

സമ്മേളനം നിയമസഭാ നിയുക്ത സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .

​ഓട്ടോ സ്നേഹ കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് സുശാന്ത് വടകര അധ്യക്ഷത വഹിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻസിപ്പൽ ചെയർമാൻ എം പി സന്തോഷ് കുമാർ, മുൻസിപ്പൽ കൗൺസിലർ ഷീന ബിനു തുടങ്ങിയവർ ആശംസകൾ നേർന്നു .

എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും മുതിർന്ന പൗരന്മാരെ അനുമോദിച്ചു .

എ.എസ്.കെ. സംസ്ഥാന-ജില്ലാ ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുത്തു .

ഉച്ചയ്ക്ക് സ്നേഹവിരുന്നും 2026- 27 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

സെക്രട്ടറി സന്തോഷ് കോട്ടയം സ്വാഗതം പറഞ്ഞു.

കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ
വിവിധ കലാപരിപാടികളും അരങ്ങേറി.