play-sharp-fill
ജില്ലയിലെ ഓട്ടോറിക്ഷയ്ക്ക് മീറ്ററിടാൻ ഇനി രണ്ടു ദിവസം കൂടി ബാക്കി: കളക്ടറുടെ വാക്കിന് വിലയുണ്ടോ എന്നറിയാൻ രണ്ടു ദിനം ബാക്കി; സെപ്റ്റംബർ ഒന്ന് മുതൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധം

ജില്ലയിലെ ഓട്ടോറിക്ഷയ്ക്ക് മീറ്ററിടാൻ ഇനി രണ്ടു ദിവസം കൂടി ബാക്കി: കളക്ടറുടെ വാക്കിന് വിലയുണ്ടോ എന്നറിയാൻ രണ്ടു ദിനം ബാക്കി; സെപ്റ്റംബർ ഒന്ന് മുതൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ ഓട്ടോറിക്ഷകൾക്ക് മീറ്ററിടാൻ ജില്ലാ കളക്ടർ അനുവദിച്ചിരിക്കുന്ന സമയം രണ്ട് ദിവസം കൂടി ബാക്കി. സെപ്റ്റംബർ ഒന്നു മുതൽ ജില്ലയിലെ ഓട്ടോറിക്ഷകളെല്ലാം മീറ്റർ ഇടണമെന്ന കർശന നിർദേശമാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്നത്. എന്നാൽ , ഇത് എത്രത്തോളം പ്രായാഗികമാകുമെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. മുൻപ് പല ജില്ലാ കളക്ടർമാരും പരിശ്രമിച്ച് പരാജയപ്പെട്ടതാണ് ജില്ലയിലെ ഓട്ടോറിക്ഷകൾക്ക് മീറ്റിടാൻ ഉള്ളത്. എന്നാൽ ഇത് ഇത്തവണ നടപ്പാക്കും എന്ന കർശന തീരുമാനത്തിലാണ് ജില്ലാ കളക്ടർ.


കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍
ഓട്ടോറിക്ഷകള്‍ക്ക് മീറ്റര്‍ നിര്‍ബന്ധം

കോട്ടയം ജില്ലയില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഓട്ടോറിക്ഷകള്‍ക്ക് മീറ്റര്‍ നിര്‍ബന്ധമാക്കുകയാണ്. മീറ്റര്‍ ഇല്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ തൊഴിലാളി യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ 2018 ഡിസംബര്‍ 11ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. സെപ്റ്റംബര്‍ ഒന്നിനുശേഷം മീറ്റര്‍ ഇല്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കും. കോട്ടയം മുനിസിപ്പാലിറ്റിയില്‍ സര്‍വീസ് നടത്തുന്നതിന് പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ മാത്രമേ നഗരപരിധിക്കുള്ളില്‍നിന്ന് യാത്രക്കാരെ കയറ്റാന്‍ പാടുള്ളൂ.

പുറത്തുനിന്നുള്ള ഓട്ടോറിക്ഷകള്‍ കോട്ടയം നഗരത്തിനുള്ളില്‍ അനധികൃത സര്‍വ്വീസ് നടത്തുന്നില്ലെന്ന് ഉറപ്പാക്കും. നിയമ ലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പോലീസിനെയും ഗതാഗത വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമം ജില്ലയില്‍ സുഗമമായി നടപ്പാക്കുന്നതിന് ഓട്ടോറിക്ഷാ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സഹകരണം വേണ്ടതുണ്ട്.

മുനിസിപ്പാലിറ്റി, റെയില്‍വേ, ട്രാഫിക്, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.