video
play-sharp-fill

Saturday, May 24, 2025
Homeflashഓട്ടോക്കാരും സർക്കാർ ജീവനക്കാരും കൈ കോർത്തു: പാവപ്പെട്ട കുടുംബത്തിന് ടി.വിയും ലഭിച്ചു; ഓൺലൈൻ പഠനത്തിന് പാവപ്പെട്ട...

ഓട്ടോക്കാരും സർക്കാർ ജീവനക്കാരും കൈ കോർത്തു: പാവപ്പെട്ട കുടുംബത്തിന് ടി.വിയും ലഭിച്ചു; ഓൺലൈൻ പഠനത്തിന് പാവപ്പെട്ട കുടുംബത്തിനു വഴിയൊരുങ്ങി

Spread the love

തേർഡ് ഐ ബ്യൂറോ

പരുത്തുംപാറ: സാമ്പത്തിക പരാധീനത മൂലം പഠനം മുടങ്ങിയ വിദ്യാർത്ഥിയ്ക്കു കൈത്താങ്ങുമായി സർക്കാർ ജീവനക്കാരും ഓട്ടോ ഡ്രൈവർമാരും.

എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ചേർന്നാണ് പരുത്തുംപാറയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയ്ക്കു ടി.വിയും കേബിൾ ടി.വി കണക്ഷനും എടുത്തു നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനച്ചിക്കാട് ടൗണിലെ ഓട്ടോഡ്രൈവറായിരുന്ന കുടുംബനാഥൻ രോഗ ബാധിതനായതോടെയാണ്  മകന്റെ പഠനം പാതിവഴിയിൽ മുട്ടിയത്.

ഇതേ തുടർന്ന് മകന്റെ പഠനസൗകര്യത്തിനായി ഇദ്ദേഹം ടി.വിയും കേബിൾ കണക്ഷനും ലഭിക്കുന്നതിനായി വിവിധ സന്നദ്ധ സംഘടനകളുടെ സഹായം തേടുകയായിരുന്നു.

ഇതിനിടെയാണ് ഇദ്ദേഹത്തിന് സഹായവുമായി ഐ.എൻ.ടി.യു.സി പരുത്തുംപാറക്കവല യൂണിറ്റിലെ ഓട്ടോ ഡ്രൈവർമാരും എൻ.ജി.ഒ അസോസിയേഷനും ഒന്നിച്ചത്. എൻ.ജി.ഒ അസോസിയേഷൻ ടൗൺ ബ്രാഞ്ച് കമ്മിറ്റി ഇവരുടെ വീട്ടിലേയ്ക്കു ടി.വി വാങ്ങി നൽകി. കേബിൾ കണക്ഷനുള്ള തുകയും, ഒരു വർഷത്തെ വാർഷിക വരിസംഖ്യയും ഓട്ടോറിക്ഷാ തൊഴിലാളികൾ നൽകി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഇവരുടെ വീട്ടിലെത്തി ടി.വി വിതരണം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ.മാത്യു, ടൗൺ ബ്രാഞ്ച് പ്രസിഡന്റ് സജിമോൻ സി.എബ്രഹാം, പനച്ചിക്കാട് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ റോയി മാത്യു, ഐ.എൻ.ടി.യു.സി യൂണിയൻ കൺവീനർ ഇ.വി ജോസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments