video
play-sharp-fill

വനിതാ ഓട്ടോ ഡ്രൈവറെ ആദരിച്ചു

വനിതാ ഓട്ടോ ഡ്രൈവറെ ആദരിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവല്ല : ലിംഗനീതിക്കായി മുറവിളി ഉയരുന്ന കാലത്ത് ജീവിതത്തിന്റെ ചുവടുറപ്പിക്കാൻ ഓട്ടോ ഡ്രൈവറായ വീട്ടമ്മ ബിന്ദുവിനെ കെസിവൈഎം തിരുവല്ല മേഖല ആദരിച്ചു. മേഖല സമിതിയുടെ ലോക വനിതാദിന ആഘോഷം സമം 2020 ന്റെ മുന്നോടിയായി ആണ് കുറ്റൂർ ഷി ടാക്സി ഡ്രൈവറെ പൊന്നാട അണിയിച്ചു ആദരിച്ചത്.

തൊഴിൽ മേഖയിലും സമൂഹത്തിലും ലിംഗത്തിന്റെ പേരിൽ കെട്ടി ഉയർത്തുന്ന എല്ലാ മതിലുകളും പൊളിച്ചു കളയാൻ സ്ത്രീകൾ സധൈര്യം മുന്നോട്ട് വരണമെന്നും അങ്ങനെയുള്ളവർക്ക് ആവശ്യമായ ചുറ്റുപാട് ഒരുക്കാൻ സമൂഹത്തിനു കടമയുണ്ടെന്നും കെ.സി.വൈ.എം അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേഖല പ്രസിഡന്റ്‌ മെസിൻ ടി തമ്പി അധ്യക്ഷത വഹിച്ചു. മാർച്ച്‌ എട്ടിന് മഠത്തുംഭാഗത്ത് വനിതാ ദിനാചരണം നടത്തപ്പെടും. പരിപാടിയുടെ ലോഗോ ഔട്ടോ ഡ്രൈവർ ബിന്ദു കെ.സി.വൈ.എം തിരുവല്ല മേഖല വൈസ് പ്രസിഡന്റ്‌ കാശ്മീര ജോസഫ് കൈമാറി പ്രകാശനം നിർവഹിച്ചു.

ലോകത്തു നടക്കുന്ന കാര്യങ്ങൾ എന്തെന്ന് സ്ത്രീകൾ അറിയണം, അവർക്കു സ്വന്തമായി അഭിപ്രായം ഉണ്ടാകണം. സമൂഹം അത് ശ്രദ്ധിക്കേണ്ടത് സ്ത്രീ എന്ന പരിഗണനയിലല്ല പൗരൻ എന്ന നിലയിലാകണം. ഔദാര്യവും സംവരണവുമല്ല അവകാശങ്ങൾ അംഗീകരിക്കുകയാണ് വേണ്ടതെന്ന് വിജയപുരം രൂപത മുൻ ജനറൽ സെക്രട്ടറി സുബിൻ കെ സണ്ണി പറഞ്ഞു. ചടങ്ങിൽ മുഖ്യപ്രഭാഷകൻ ആയിരുന്നു അദ്ദേഹം.

മേഖല സെക്രട്ടറി ബെൻസൺ ജോൺ, ജിതിൻ കെ സജി തുടങ്ങിയവർ സംസാരിച്ചു.