video
play-sharp-fill

മീറ്ററിട്ടിട്ടും ഓട്ടോയിലുള്ള പിടി വിടാതെ ജില്ലാ കളക്ടർ: എട്ട് ഓട്ടോറിക്ഷകൾ നഗരത്തിൽ പിടിയിൽ; മീറ്ററിട്ടില്ലെങ്കിൽ പിഴ പതിനായിരം

മീറ്ററിട്ടിട്ടും ഓട്ടോയിലുള്ള പിടി വിടാതെ ജില്ലാ കളക്ടർ: എട്ട് ഓട്ടോറിക്ഷകൾ നഗരത്തിൽ പിടിയിൽ; മീറ്ററിട്ടില്ലെങ്കിൽ പിഴ പതിനായിരം

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: മീറ്ററിടാമെന്ന് നൽകിയ വാക്ക് തെറ്റിച്ച എട്ട് ഓട്ടോറിക്ഷകളെ കൂടി പിടികൂടി മോട്ടോർ വാഹന വകുപ്പ്.
ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെ നിർദേശാനുസരണമാണ് ജില്ലാ ഭരണകൂടവും മോട്ടോർ വാഹന വകുപ്പും സംയുക്തമായി മീറ്ററിടാത്ത ഓട്ടോഡ്രൈവർമാർക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്.
വ്യാഴാഴ്ച നഗരത്തിൽ നടത്തിയ പരിശോധനയിൽ എട്ട് ഓട്ടോ ഡ്രൈവർമാരെയാണ് നിയമം ലംഘിച്ച് സർവീസ് നടത്തിയതിനു പിടികൂടിയത്.
എട്ടിൽ നാലു പേർ മീറ്ററിടാതെ സർവീസ് നടത്തിയപ്പോൾ, നാലു പേർ ടൗൺ പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തിയതിനാണ് പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ജില്ലാ കളക്ടർ മീറ്റർ നിർബന്ധമാക്കിയിരുന്നു.
ദിവസങ്ങൾക്കു മുൻപു തന്നെ മുന്നറിയിപ്പ് നൽകി മീറ്റർ നിർബന്ധമാക്കിയുള്ള നടപടികളുമായി ജില്ലാ കളക്ടർ മുന്നോട്ടു പോയിരുന്നു. ഇതിനിടെ ഓട്ടോ ഡ്രൈവർമാർ സമര പ്രഖ്യാപനവുമായി രംഗത്ത് എത്തി.
ഇതോടെ പതിനഞ്ച് ദിവസം കൂടി മീറ്റർ ഇടുന്നതിനു ജില്ലാ കളക്ടർ സാവകാശം അനുവദിച്ചു.
എന്നാൽ, ഇതിന് ശേഷം വീണ്ടും മീറ്റർ പരിശോധിക്കാൻ ഇറങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഓട്ടോ ഡ്രൈവർമാർ ചേർന്ന് നഗരമധ്യത്തിൽ തടഞ്ഞു വച്ചു.
ഇതോടെ മോട്ടോർ വാഹന വകുപ്പ് വീണ്ടും നടപടി കർശനമാക്കി. പിന്നെയും, ഓട്ടോ ഡ്രൈവർമാർ സമരം ആരംഭിച്ചതോടെ ജില്ലാ കളക്ടർ ഓട്ടോ ഡ്രൈവർമാരുടെ സംഘടനകളുമായി ചർച്ച നടത്തി.
ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കാനും മീറ്ററിടാനും ധാരണയായത്.