Spread the love

തിരുവനന്തപുരം : ചിറയിൻകീഴില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ മുഖ്യ പ്രതി ഓട്ടോ ജയൻ പോലീസിന്റെ പിടിയിൽ.

video
play-sharp-fill

തമിഴ്നാട് ഡിണ്ടിഗല്‍ എന്ന സ്ഥലത്തു നിന്നാണ് ഇയാള്‍ പിടിയിലായത്. നേരത്തെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍.

കടയ്ക്കാവൂർ തുണ്ടത്തില്‍ സ്വദേശി വിഷ്ണുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. മത്സ്യം വാങ്ങുന്ന സ്ഥലത്ത് വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ചിറയിൻകീഴ് സ്വദേശി ആറായിരം എന്ന് വിളിക്കുന്ന ജിജു, അച്ചു എന്ന് വിളിക്കുന്ന അരുണ്‍, അനൂപ് എന്നിവരാണ് നേരത്തെ അറസ്റ്റില്‍ ആയത്.