
പുലർച്ചെ വീട്ടിൽ നിന്നും ഓട്ടോയുമായി പോയ ഡ്രൈവറെ കാണാനില്ല; അന്വേഷണത്തിനിടെ ഓട്ടോ ഡ്രൈവറെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് വടകരയിൽ ഓട്ടോ ഡ്രൈവറെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.
വടകര – മാഹി കനാലിന്‍റെ കോട്ടപ്പള്ളി നരിക്കോത്ത് താഴെയാണ് ചെമ്മരത്തൂർ സ്വദേശി അജിത് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓട്ടോറിക്ഷ കനാലിന് സമീപം നിർത്തിയിട്ടനിലയിലായിരുന്നു. ഇന്ന് പുലർച്ചെ വീട്ടിൽ നിന്നും ഓട്ടോയുമായി ഇറങ്ങിയതായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Third Eye News Live
0